പാലക്കാട്: അട്ടപ്പാടി സന്ദർശനത്തിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രി സുപ്രണ്ട് പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും. തലേദിവസം തീരുമാനിച്ചതായിരുന്നു തന്റെ സന്ദർശനമെന്നും മന്ത്രി പറഞ്ഞു. ചെയ്യുന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അട്ടപ്പാടിയിൽ ഇനിയും സന്ദർശനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഞായറാഴ്ചയാണ് മന്ത്രി അട്ടപ്പാടി സന്ദർശിച്ചത്. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രി എത്തിയത്. എന്നാൽ ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. മന്ത്രി അട്ടപ്പാടി സന്ദർശിച്ചപ്പോൾ ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു.