- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈത്യകാലത്ത് പടരുന്ന നോറോ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു;കോർക്കിലെ ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക്
കോർക്ക്: ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായ നോറോ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് കോർക്ക് ആശുപത്രികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആണ് സന്ദർശകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയത്. രോഗം മൂർച്ഛിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും, വളരെ അത്യാവശ്യമായി രോഗികളെ സന്ദർശിക്കാൻ എത്തുന്ന രണ്ടു സന്ദർശകർക്കും പ്രവേശനാനുവാദം ഉണ്ട്. ഹെൽത്ത് പ്രൊട്ടക്ഷൻ സർവെയ്ലൻസ് സെന്ററിന്റെ കണക്കനുസരിച്ചു ഡിസംബർ മാസത്തിൽ A(H3) എന്ന വിന്റർ വൈറസ് 46% ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഡിസംബർ അവസാനത്തോടെ ഇത് 49% ആയി വർദ്ധിച്ചു.
കോർക്ക്: ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായ നോറോ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് കോർക്ക് ആശുപത്രികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആണ് സന്ദർശകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയത്.
രോഗം മൂർച്ഛിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും, വളരെ അത്യാവശ്യമായി രോഗികളെ സന്ദർശിക്കാൻ എത്തുന്ന രണ്ടു സന്ദർശകർക്കും പ്രവേശനാനുവാദം ഉണ്ട്. ഹെൽത്ത് പ്രൊട്ടക്ഷൻ സർവെയ്ലൻസ് സെന്ററിന്റെ കണക്കനുസരിച്ചു ഡിസംബർ മാസത്തിൽ A(H3) എന്ന വിന്റർ വൈറസ് 46% ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഡിസംബർ അവസാനത്തോടെ ഇത് 49% ആയി വർദ്ധിച്ചു.
Next Story