- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ താലൂക്ക് ആശുപത്രി ആക്രമണക്കേസ്: പറവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; 23 കാരൻ അക്രമം കാട്ടിയത് മദ്യലഹരിയിൽ
കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടി ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പറവൂർ കെടാമംഗലം കല്ലറക്കൽ വീട്ടിൽ അഖിൽ (23) ആണ് അറസ്റ്റിലായത്. 30 ന് പുലർച്ചെയാണ് സംഭവം. കൈ വിരലിന് മുറിവുമായാണ് ഇയാളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയത്.
ഡോക്ടർ ചികിത്സിക്കുന്നതിനിടയിൽ ചികിത്സ വേണ്ടെന്ന് പറഞ്ഞ് പോകാനൊരുങ്ങിയ അഖിലിനെ തടഞ്ഞ സുഹൃത്തുക്കളുമായി അഖിൽ വാക്കേറ്റമുണ്ടാക്കുകയും മദ്യലഹരിയിലായിരുന്ന ഇയൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പറവൂർ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Next Story