- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ മന്ത്രിമാരെല്ലാം മാറാ രോഗികളോ? ചികിൽസയ്ക്കായി കടകംപള്ളി ഇതുവരെ വാങ്ങിയത് അഞ്ച് ലക്ഷം രൂപ; തൊട്ടു പിന്നാലെ നാലു ലക്ഷം വാങ്ങി ആരോഗ്യമന്ത്രി;
ആലപ്പുഴ: ആരോഗ്യമന്ത്രിയുടെ കണ്ണട വാങ്ങൽ വിവാദമായിരുന്നു. അതിന് ശേഷം കുടുംബാഗങ്ങളുടെ ചികിൽസയും. ഇപ്പോഴിതാ ംസ്ഥാനമന്ത്രിമാരുടെ ചികിത്സച്ചെലവ് വിവരങ്ങൾ പുറത്താകുന്നു. 2017 ഒക്ടോബർ 31 വരെ പൊതുഭരണവകുപ്പ് മുഖേന ചികിത്സാ ഇനത്തിൽ കൈപ്പറ്റിയ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് തുകസംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് ചികിത്സായിനത്തിൽ അനുവദിക്കുന്ന തുകയ്ക്ക് പരിധികളൊന്നും നിഷ്‌കർഷിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാല നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്.. ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവുമധികം പണം ചികിത്സയ്ക്കായി സർക്കാരിൽനിന്ന് വാങ്ങിയിട്ടുള്ളത്. രണ്ടാമത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മന്ത്രിസഭയിലെ അംഗങ്ങളാരുംതന്നെ വിദേശചികിത്സ നടത്തുന്നതിന് അപേക്ഷ നൽകിയിട്ടില്ല. എംഎൽഎയപ്പോൾ ചികിൽസയ്ക്ക് പണം എഴുതിയെടുത്ത് തോമസ് ചാണ്ടി വിവാദ നായകനായിരുന്നു. പക്ഷേ മന്ത്രിയായ ശേഷം അദ്ദേഹം തുകയൊന്നും എഴുതിയെടുത്തിട്ടില്ല. നിലവിലെ നിയമപ്രകാരം ചെലവാക
ആലപ്പുഴ: ആരോഗ്യമന്ത്രിയുടെ കണ്ണട വാങ്ങൽ വിവാദമായിരുന്നു. അതിന് ശേഷം കുടുംബാഗങ്ങളുടെ ചികിൽസയും. ഇപ്പോഴിതാ ംസ്ഥാനമന്ത്രിമാരുടെ ചികിത്സച്ചെലവ് വിവരങ്ങൾ പുറത്താകുന്നു. 2017 ഒക്ടോബർ 31 വരെ പൊതുഭരണവകുപ്പ് മുഖേന ചികിത്സാ ഇനത്തിൽ കൈപ്പറ്റിയ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് തുകസംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് ചികിത്സായിനത്തിൽ അനുവദിക്കുന്ന തുകയ്ക്ക് പരിധികളൊന്നും നിഷ്‌കർഷിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാല നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്..
ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവുമധികം പണം ചികിത്സയ്ക്കായി സർക്കാരിൽനിന്ന് വാങ്ങിയിട്ടുള്ളത്. രണ്ടാമത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മന്ത്രിസഭയിലെ അംഗങ്ങളാരുംതന്നെ വിദേശചികിത്സ നടത്തുന്നതിന് അപേക്ഷ നൽകിയിട്ടില്ല. എംഎൽഎയപ്പോൾ ചികിൽസയ്ക്ക് പണം എഴുതിയെടുത്ത് തോമസ് ചാണ്ടി വിവാദ നായകനായിരുന്നു. പക്ഷേ മന്ത്രിയായ ശേഷം അദ്ദേഹം തുകയൊന്നും എഴുതിയെടുത്തിട്ടില്ല. നിലവിലെ നിയമപ്രകാരം ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയിൽ ആഡംബരനികുതി, ഭക്ഷണവില എന്നിവ ഒഴികെയുള്ള തുകയാണ് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവർക്ക് നൽകുന്നത്.
മന്ത്രിമാർ ചെലവായ തുക
1, കടകംപള്ളി സുരേന്ദ്രൻ 4,81,367
2, കെ.കെ. ശൈലജ 3,81,876
3, കെ. രാജു 2,79,927
4, ടി.പി. രാമകൃഷ്ണൻ 2,03,034
5, വി എസ്. സുനിൽകുമാർ 1,85,122
6, തോമസ് ഐസക് 1,52,124
7, ജെ. മേഴ്സിക്കുട്ടിയമ്മ 1,45,728
8, ജി. സുധാകരൻ 1,00,047
9, മുഖ്യമന്ത്രി പിണറായി വിജയൻ 78,888
10, കെ.ടി. ജലീൽ 73,790
11, മാത്യു ടി. തോമസ് 64,273
12, എം.എം. മണി 35,225
13, കടന്നപ്പള്ളി രാമചന്ദ്രൻ 33,702
14, മുന്മന്ത്രി ഇ.പി. ജയരാജൻ 33,200
15, ഇ. ചന്ദ്രശേഖരൻ 28,443
16, എ.കെ. ബാലൻ 16,458
17, മുന്മന്ത്രി എ.കെ. ശശീന്ദ്രൻ 10,145
18, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 1,92,997