- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ സർക്കാർ ആശുപത്രികളിലെ സ്വകാര്യ മുറികൾക്കുള്ള ഫീസ് ഇരട്ടിയാക്കുന്നു; വിദേശികൾ ഇനി മുറിവാടകയായി 15 ദിനാർ നല്കണം; ഫെബ്രുവരി പകുതിയോടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്കുള്ള ഹെൽത്ത് കെയർ ചാർജിൽ വരാൻ പോകുന്ന വർദ്ധനവിന് പിന്നാലെ ആശുപത്രികളിലെയും മെഡിക്കൽ സെന്ററുകളിലെയും സ്വകാര്യമുറികൾക്കുള്ള ഫീസ് ഇരട്ടിയാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. പ്രവാസികളടക്കം രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശുപത്രികളിൽ ഇനി റൂം ലഭിക്കാൻ വൻ തുക നല്‌കേണ്ടി വരും. 200ശതമാനം വർദ്ധനയാണ് ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും ഇത് ബാധകമാകും. സ്വദേശികൾക്ക് നിലവിൽ ഒരു ദീനാർ ഉള്ളത് മൂന്നായും വിദേശികൾക്ക് നിലവിൽ അഞ്ച് ദീനാറുള്ളത് 15ആയുമാണ് വർധിപ്പിക്കുക.ബിദൂനികൾക്കും ജി.സി.സി പൗരന്മാർക്കും സ്വദേശികളുടെ നിരക്ക് നൽകിയാൽ മതിയാവും. ഫെബ്രുവരി പകുതിയോടെയാണ് വർധന പ്രാബല്യത്തിലാവുക. പ്രവാസികൾക്കുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് സർക്കാർ ആശുപത്രിയിലെ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്നതാണ്. ആരോഗ്യ സേവനങ്ങൾക്ക് ഫീസ് വർധിക്കുന്നത് രാജ്യത്തെ അംഗീകൃത താമസക്കാരായ വിദേശികളെ ബാധിക്കുകയില്ല. സന്ദർശക വിസയിലുള്ളവരെ മാത്രമാണ് വർധന കാര്യമായി ബാധിക്കുക.
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്കുള്ള ഹെൽത്ത് കെയർ ചാർജിൽ വരാൻ പോകുന്ന വർദ്ധനവിന് പിന്നാലെ ആശുപത്രികളിലെയും മെഡിക്കൽ സെന്ററുകളിലെയും സ്വകാര്യമുറികൾക്കുള്ള ഫീസ് ഇരട്ടിയാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. പ്രവാസികളടക്കം രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശുപത്രികളിൽ ഇനി റൂം ലഭിക്കാൻ വൻ തുക നല്‌കേണ്ടി വരും. 200ശതമാനം വർദ്ധനയാണ് ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും ഇത് ബാധകമാകും.
സ്വദേശികൾക്ക് നിലവിൽ ഒരു ദീനാർ ഉള്ളത് മൂന്നായും വിദേശികൾക്ക് നിലവിൽ അഞ്ച് ദീനാറുള്ളത് 15ആയുമാണ് വർധിപ്പിക്കുക.ബിദൂനികൾക്കും ജി.സി.സി പൗരന്മാർക്കും സ്വദേശികളുടെ നിരക്ക് നൽകിയാൽ മതിയാവും. ഫെബ്രുവരി പകുതിയോടെയാണ് വർധന പ്രാബല്യത്തിലാവുക.
പ്രവാസികൾക്കുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് സർക്കാർ ആശുപത്രിയിലെ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്നതാണ്. ആരോഗ്യ സേവനങ്ങൾക്ക് ഫീസ് വർധിക്കുന്നത് രാജ്യത്തെ അംഗീകൃത താമസക്കാരായ വിദേശികളെ ബാധിക്കുകയില്ല. സന്ദർശക വിസയിലുള്ളവരെ മാത്രമാണ് വർധന കാര്യമായി ബാധിക്കുക.