ഡബ്ലിൻ: ഹെൽത്ത് കെയർ അസിസ്റ്റന്റുമാരടക്കമുള്ള ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ് നടത്താനിരുന്ന സമരം പിൻവലിച്ചു. എച്ച്എസ്ഇയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ആവശ്യങ്ങൾ സംബന്ധിച്ച് ധാരണയായതാണ് സമരം പിൻവലിക്കാൻ കാരണം. എന്നാൽ മാർച്ച് ഏഴിന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ സമരത്തിന് മാറ്റമില്ല.

സപ്പോർട്ട് സ്റ്റാഫുകളായ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, പോർട്ടർമാർ, ക്ലീനർമാർ, കാറ്ററിങ് സ്റ്റാഫ് എന്നിങ്ങനെ 10,000 ത്തോളം ജോലിക്കാർ നഴ്‌സുമാർക്കൊപ്പം സമരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ജോബ് ഇവാല്യുവേഷൻസ്, ഇന്റേൺഷിപ്പ്, എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ പ്രസ്‌നപരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ധാരണയിലെത്തിയതോടെ സമരം പിൻവലിക്കുകയായിരുന്നു.

എന്നാൽ വർക്ക് ടു റൂൾ എന്ന ആവശ്യമുയർത്തിയാണ് നഴ്‌സുമാർ സമരം. ഇതെത്തുടർന്ന് ആശുപത്രികളിൽ പ്രതിസന്ധി രൂപപ്പെടുമെന്നാണ് കരുതുന്നത്. ചർച്ചയിൽ പരിഹാരമുണ്ടാകാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് നഴ്‌സുമാരുടെ തീരുമാനം.