- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; അയർലണ്ടിൽ ആശുപത്രികൾ സ്തംഭനാവസ്ഥയിലേക്ക്
ഡബ്ലിൻ: വൻ ജനത്തിരക്കുകാരണം അയർലണ്ടിൽ ആശുപത്രികൾ നിർജ്ജീവാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ആശു പത്രിയിലെത്തുന്നവർക്ക് നീണ്ട നേരം സഹിച്ച് കാത്തിരിക്കേണ്ടി വരുന്നു. തിമിര ശസ്ത്രക്രിയയ്ക്കായി ഡബ്ലിനിലെ മറ്റെർ ഹോസ്പിറ്റൽ സന്ദർശിച്ച രോഗിക്ക് രണ്ട് വർഷമാണ് ഇതിനു വേണ്ടി കാത്തിരിക്കേണ്ടി വന്നതെന്ന് ഐറിഷ് മെഡിക്കൽ ഓർഗനൈ
ഡബ്ലിൻ: വൻ ജനത്തിരക്കുകാരണം അയർലണ്ടിൽ ആശുപത്രികൾ നിർജ്ജീവാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ആശു പത്രിയിലെത്തുന്നവർക്ക് നീണ്ട നേരം സഹിച്ച് കാത്തിരിക്കേണ്ടി വരുന്നു. തിമിര ശസ്ത്രക്രിയയ്ക്കായി ഡബ്ലിനിലെ മറ്റെർ ഹോസ്പിറ്റൽ സന്ദർശിച്ച രോഗിക്ക് രണ്ട് വർഷമാണ് ഇതിനു വേണ്ടി കാത്തിരിക്കേണ്ടി വന്നതെന്ന് ഐറിഷ് മെഡിക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ.റെ വാലി വ്യക്തമാക്കി.
ഒന്നര വർഷത്തോളമാണ് ഓർത്തോപീഡിയാക് സർജറിക്കു വേണ്ടി കാത്തിരിക്കേണ്ടി വരുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രതിസന്ധി പരിഹരിക്കമാൻ സ്‌റ്റോപ്പ് ക്രൈസിസ് എന്ന പേരിൽ പുതിയ പദ്ധതികൾ ആവിശ്കരിക്കുന്നുണ്ട്. മെഡിക്കൽ കാർഡ് കൈവശമുള്ളവർക്കുള്ള പ്രിസ്‌ക്രിപ്ഷൻ ചാർജ്ജ് ഒഴിവാക്കുക, ആശുപത്രികളിൽ ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി മുന്നോട്ട് വച്ചിട്ടുള്ളത്.
എന്നാൽ രണ്ടു വർഷത്തോളം സർജ്ജറിക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കുറയുന്നതായും 18 മാസമായി വെയ്റ്റിങ്ങ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടുന്നതായും ഡോ. റേ വാലി വ്യക്തമാക്കി. ധാരാളം രോഗികൾ ദീർഘകാലമായി സർജ്ജറിക്കും മറ്റുമായി കാത്തിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ 52ഉം, 73ഉം, 102ഉം ആഴ്ചകൾ കാത്തിരിക്കണമെന്ന് അറിയിച്ചു കൊണ്ട് ആശുപത്രികൾ കത്തുകൾ അയക്കാറുണ്ടെന്ന് തദ്ദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിന്ററിൽ മാത്രമായി ആശുപത്രികളിലെ പ്രതിസന്ധികൾ പരിഹരിക്കാനായി 18 മില്ല്യൺ യൂറോ നീക്കി വയ്ക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരഡ്കർ പ്രഖ്യാപിച്ചിട്ടുണ്ട്.