- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയിറ്റിങ് ലിസ്റ്റ് അനന്തമായി നീളുന്നു; ആശുപത്രികൾക്ക് 5.8 മില്യൺ യൂറോയുടെ പിഴ
ഡബ്ലിൻ: ഓപ്പറേഷനു വേണ്ടിയോ സ്‌പെഷ്യലിസ്റ്റിനെ കാണാൻ വേണ്ടിയോ വെയിറ്റിങ് ലിസ്റ്റിൽ 18 മാസത്തിൽ കൂടുതൽ സമയം രോഗികൾക്ക് കാത്തിരിക്കേണ്ടിവരുന്ന ആശുപത്രികൾക്ക് 5.8 മില്യൺ യൂറോയുടെ പിഴ. ഡോക്ടറെ കാണാൻ വെയിറ്റിങ് ലിസ്റ്റിൽ മാസങ്ങളോളം രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികൾക്ക് പിഴ വിധിച്ചി
ഡബ്ലിൻ: ഓപ്പറേഷനു വേണ്ടിയോ സ്‌പെഷ്യലിസ്റ്റിനെ കാണാൻ വേണ്ടിയോ വെയിറ്റിങ് ലിസ്റ്റിൽ 18 മാസത്തിൽ കൂടുതൽ സമയം രോഗികൾക്ക് കാത്തിരിക്കേണ്ടിവരുന്ന ആശുപത്രികൾക്ക് 5.8 മില്യൺ യൂറോയുടെ പിഴ. ഡോക്ടറെ കാണാൻ വെയിറ്റിങ് ലിസ്റ്റിൽ മാസങ്ങളോളം രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികൾക്ക് പിഴ വിധിച്ചിരിക്കുന്നത്.
രോഗികളെ വെയിറ്റിങ് ലിസ്റ്റിൽ കുരുക്കിയിടുന്ന ആശുപത്രികൾക്ക് എച്ച്എസ്ഇ ഫണ്ടിങ് നഷ്ടമാകുമെന്നു മാത്രമല്ല, മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ആശുപത്രികൾക്ക് ഈ തുക തുല്യമായി വീതിച്ചു നൽകാനുമാണ് തീരുമാനം. നിലവിൽ ഏഴ് ഹോസ്പിറ്റൽ ഗ്രൂപ്പുകൾക്കാണ് പിഴ വിധിച്ചിരിക്കുന്നത്. കാത്തിരിക്കു പട്ടികയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ആശുപത്രികളാണ് ഇവ.
പിഴ വിധിക്കപ്പെട്ടിരുന്ന ആശുപത്രികളുടെ ലിസ്റ്റ് പുറത്തായിട്ടില്ലെങ്കിലും ഡബ്ലിൻ ബോമോണ്ട് ഹോസ്പിറ്റലും ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയും ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് പറയുന്നത്. രോഗികളുടെ വെയിറ്റിങ് ലിസ്റ്റ് കാര്യത്തിൽ മോശം പ്രകടനം കാഴ്ച വച്ചിട്ടുള്ള ആശുപത്രികളിൽ നിന്ന് പുതിയ ആശുപത്രികളിലേക്ക് മാറാൻ രോഗികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ മതിയായ ബെഡ്ഡുകളുടേയും സ്റ്റാഫിന്റേയും അഭാവം മൂലം മോശം പ്രകടനം കാഴ്ചവയ്‌ക്കേണ്ടി വന്നിട്ടുള്ള ചില ആശുപത്രികളുടെ കാര്യത്തിൽ എച്ച്എസ്ഇ ചില വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. രോഗികളുടെ വെയിറ്റിങ് ലിസ്റ്റ് വെട്ടിച്ചുരുക്കുന്നതിൽ ആശുപത്രികൾ എന്തു നടപടികൾ സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കി വർഷം അവസാനമാകുമ്പോഴേയ്ക്കും പിഴ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യും.
കഴിഞ്ഞ മാസത്തെ കണക്ക് അനുസരിച്ച് ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാൻ വെയിറ്റിങ് ലിസ്റ്റിൽ 18 മാസത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം 13,000 കവിഞ്ഞിട്ടുണ്ട്. ഓപ്പറേഷനായി കാത്തിരിക്കുന്നവരുടെ എണ്ണം 2,200 കവിഞ്ഞുവെന്നാണ് കണക്ക്.