- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ചൂടിനെ സൂക്ഷിക്കാൻ മുന്നറിയിപ്പ്; നേരിട്ട് സൂര്യാഘാതം ഏൽക്കുന്നതു തടയുവാനും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശം;
ദോഹ: ചൂട് സംബന്ധമായ രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നതോടെ സൂര്യാഘാതം, സൂര്യാതപം പോലെയുള്ള രോഗാവസ്ഥക്ക് സാധ്യതയേറെയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എച്ച്.എം.സി മുന്നറിയിപ്പ് നൽകി.
സൂര്യാഘാതം പോലെയുള്ള സാഹചര്യങ്ങളിൽ കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ജീവനുവരെ ഭീഷണിയാണ്. ധാരാളമായി വെള്ളം കുടിക്കുകയും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും എച്ച്.എം.സി നിർദേശിച്ചു.
ചൂട് സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയർന്ന ശരീരതാപനില എന്നിവയാണ്. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ അടിയന്തര വിഭാഗത്തിലെത്തി ചികിത്സ നേടിയിരിക്കണമെന്നും എച്ച്.എം.സി നിർദേശിച്ചു.
കടുത്ത തലവേദന, നിർജലീകരണം എന്നിവ സംഭവിക്കുകയാണെങ്കിൽ ഉടൻ തണൽ പ്രദേശത്തേക്ക് മാറിയിരുന്ന് വിശ്രമിക്കണം. കൂടുതൽ വെള്ളം കുടിക്കണം. കടുത്ത ചൂടിനെ നേരിടുന്നതിന് പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും പഴങ്ങൾ ഭക്ഷിക്കുകയും ചെയ്യണം.
മാത്രമല്ല, ഒരു നിമിഷം പോലും വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്ത് പോകരുതെന്നും നിർദ്ദേശമുണ്ട്.