- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യ ചിത്രം മാസിൽ നയൻസിനൊപ്പം അഭിനയിക്കാൻ നായികമാർക്ക് മടി; ശ്രുതി ഹാസന്റെയും, എമി ജാക്സന്റയും പിന്മാറ്റത്തിന് പിന്നിൽ നയൻസെന്നും പാപ്പരാസികൾ
വെങ്കട് പ്രഭു സൂര്യയെ നായകനാക്കി ഒരുക്കുന്ന മാസ് വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ സംവിധായകൻ നേരിടുന്ന പ്രശ്‌നങ്ങളാണ് പുതിയ ഗോസിപ്പുകൾക്ക് കാരണം. ചിത്രത്തിൽ നയൻതാരയെ കൂടാതെ തുല്യപ്രധാന്യത്തിൽ മറ്റൊരു നായിക കൂടെ ആവശ്യമുണ്ട്. എന്നാൽ ഈ രണ്ടാമത്തെയാളെ തീരുമാനിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിയാത്തതാണ്
വെങ്കട് പ്രഭു സൂര്യയെ നായകനാക്കി ഒരുക്കുന്ന മാസ് വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ സംവിധായകൻ നേരിടുന്ന പ്രശ്‌നങ്ങളാണ് പുതിയ ഗോസിപ്പുകൾക്ക് കാരണം. ചിത്രത്തിൽ നയൻതാരയെ കൂടാതെ തുല്യപ്രധാന്യത്തിൽ മറ്റൊരു നായിക കൂടെ ആവശ്യമുണ്ട്. എന്നാൽ ഈ രണ്ടാമത്തെയാളെ തീരുമാനിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിയാത്തതാണ് പുതിയ ഗോസിപ്പുകൾക്ക് കാരണം. ഇത് മൂന്നാം തവണയാണ് നായികയെ തിരഞ്ഞെടുക്കുന്നത്. നേരത്തെ തീരുമാനിച്ച രണ്ട് പേരും ചിത്രം ഉപേക്ഷിച്ചുപോയത് നയൻതാര കാരണമാണെന്നാണ് കേൾക്കുന്നത്.
നയൻതാരയ്‌ക്കൊപ്പം ആദ്യം തീരുമാനിച്ചത് ഉലകനായകൻ കമൽ ഹസന്റെ മകൾ ശ്രുതി ഹസനെ ആയിരുന്നു. എന്നാൽ ശ്രുതി അഭിനയിക്കുന്നതിൽ നയൻതാരയ്ക്ക് സുരക്ഷിതമായി തോന്നാത്തതുകൊണ്ട് താരത്തെ മാറ്റേണ്ടി വന്നു.പിന്നീട് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എമി ജാക്‌സനെയായിരുന്നു എന്നാൽ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെ പിന്മാറുകയാണെന്ന് എമി അറിയിക്കുകയായിരുന്നു. നായികയായി നയൻതാരയുള്ളപ്പോൾ രണ്ടാം നായികയാകുന്നത് കരിയറിൽ ദോഷം ചെയ്യുമെന്ന പേടിയാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ശങ്കർ ചിത്രം ഐയിൽ നായിക ആയതോടെ എമിയുടെ ഗ്രാഫ് ഉയർന്ന് നില്ക്കുകയാണിപ്പോൾ.
ഇപ്പോൾ പുതിയതായി സമീപിച്ചിരിക്കുന്നത് പ്രണീതയെന്നാണ് പുതിയ റിപ്പോർട്ട്. പ്രണീതയുമായി ഒത്തുപോകുന്നതിൽ നയൻതാരയ്ക്ക് വിരോധമില്ലെന്നാണ് അറിയുന്നത്. കന്നട നടിയായ പ്രണീതയെ ഉദയൻ, ശകുനി എന്നീ ചിത്രങ്ങളിലൂടെ തമിഴർക്ക് പരിചിതമാണ്.
ഹൈദരാബാദിൽ 'മാസ്' ചിത്രീകരണം തുടങ്ങിയിട്ട് ഒരു മാസത്തോളമായെങ്കിലും ചില ലൊക്കേഷനുകളുടെ പെർമിഷൻ ലഭിക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങൾ കാരണം ഷൂട്ടിംഗിന് ബ്രേക്ക് നൽകിയിരുന്നു. അതിനിടയിലാണ് നായികമാരുടെ പിന്മാറ്റം സംവിധായകനെ വലക്കുന്നത്.