- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിയുമായി ഉണ്ടായിരുന്ന പ്രണയം പഴങ്കഥ; അതിന് ശേഷവും ഞാൻ പലരെയും പ്രണയിച്ചു; ഇപ്പോൾ പ്രണയം ജോലിയോട്; റായ് ലക്ഷ്മിക്ക് പറയാനുള്ളത്
ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയായി മാറിയ ആളാണ് റായ് ലക്ഷ്മി. സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച് തിളങ്ങാനും നടിക്ക് കഴിഞ്ഞിട്ടുണ്ട്്. സിനിമാ ലോകത്ത് തിളങ്ങി നില്ക്കുമ്പോഴും നടിയെ ചുറ്റിപ്പറ്റി പ്രണയ ഗോസിപ്പും പരന്നിരുന്നു. അതിൽ പ്രധാനി ക്രിക്കറ്റ് താരം ധോണി തന്നെയായിരുന്നു.
ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയായി മാറിയ ആളാണ് റായ് ലക്ഷ്മി. സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച് തിളങ്ങാനും നടിക്ക് കഴിഞ്ഞിട്ടുണ്ട്്. സിനിമാ ലോകത്ത് തിളങ്ങി നില്ക്കുമ്പോഴും നടിയെ ചുറ്റിപ്പറ്റി പ്രണയ ഗോസിപ്പും പരന്നിരുന്നു. അതിൽ പ്രധാനി ക്രിക്കറ്റ് താരം ധോണി തന്നെയായിരുന്നു. പിന്നീട് ശ്രീശാന്തിനൊപ്പവും, നടിയുടെ പേര് കേട്ടെങ്കിലും നടി അത് നിഷേധിച്ച് താൻ ഒരു ബിസിനസുകാരനുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നടി പറയുന്നത് താനിപ്പോൾ പ്രണയത്തിലല്ലെന്നാണ്. കൂടാതെ തന്റെ പ്രണയകഥകളെക്കുറിച്ചും നടി മനസ് തുറക്കുന്നു.
ചില ബന്ധങ്ങൾ അങ്ങനെയൊന്നും അവസാനിക്കുകയില്ലെന്നാണ് നടി പറയുന്നത്. അഞ്ച് വർഷം മുന്പ് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുമായി ഉണ്ടായിരുന്ന അടുപ്പം ഇരുവരും അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും അതേപ്പറ്റിയുള്ള റിപ്പോർട്ടുകൾ വരുന്നതിന്റെ ദേഷ്യത്തിലാണ് താരം.
മുൻപ് പല തവണ പ്രണയിച്ചിട്ടുണ്ടെങ്കിലും ധോണിയുമായുള്ള അടുപ്പമാണ് ജനങ്ങളുടെ മനസിൽ നിന്നും ഇപ്പോഴും വിട്ടു പോകാതെ നിൽക്കുന്നത്. ആ ബന്ധം മായാത്ത കറയോ ഏറെ കാലത്തേക്ക് മാറാത്ത പാടോ ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് റായി ലക്ഷ്മി പറഞ്ഞു. കഴിഞ്ഞു സംഭവത്തെക്കുറിച്ച് നാട്ടുകാർ ഇപ്പോഴും സംസാരിക്കുന്നതിന് താൽപര്യം കാണിക്കുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നു. എല്ലാ തവണയും ടെലിവിഷൻ ചാനലുകൾ ധോണിയുടെ പഴയ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. തങ്ങൾ തമ്മിലുള്ള ബന്ധം വീണ്ടും ചികഞ്ഞെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. ധോണിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം താൻ വീണ്ടും മൂന്ന് പേരുമായി പ്രണയത്തിലായിട്ടും ആരും അതൊന്നും ശ്രദ്ധിച്ചിട്ടില്ലെന്നും റായിലക്ഷ്മി പറഞ്ഞു.
''എനിക്ക് ധോണിയെ നല്ല രീതിയിൽ അറിയാം. അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ പ്രണയമെന്ന് പറയാനാകുമോ എന്നറിയില്ല. ഞങ്ങൾ ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നു. അതോടെ ആ കഥ അവസാനിച്ചു. ഞാനിപ്പോൾ വളരെ സന്തുഷ്ടയാണ്. ജോലിക്കാണ് ഞാൻ മുൻഗണന നൽകുന്നത്'', റായി ലക്ഷ്മി വ്യക്തമാക്കി.നിലവിൽ തനിക്ക് പ്രണയമൊന്നുമില്ലെന്ന് റായിലക്ഷ്മി പറഞ്ഞു. മൂന്ന് വർഷം മുന്പ് ഒരു ബിസിനസുകാരനുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് പ്രണയം ജോലിയോട് മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു.