- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- ACADEMICIAN
ശമ്പളം നൽകാത്ത തൊഴിലുടമകൾക്കെതിരേ പരാതിപ്പെടാൻ ഹോട്ട്‌ലൈൻ സംവിധാനം; തൊഴിലിടങ്ങളിലും മതിയായ സുരക്ഷാ ഉറപ്പാക്കാൻ സംവിധാനം
ദോഹ: തൊഴിലാളികൾക്ക് അവരുടെ തൊഴിലിന് ശമ്പളം നൽകാത്ത തൊഴിലുടമകൾക്കെതിരേ പരാതിപ്പെടാൻ ഹോട്ട് ലൈൻ സംവിധാനവുമായി തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം. ശമ്പള സംരക്ഷണ നിയമം അനുസരിക്കാത്ത തൊഴിലുടമകളെക്കുറിച്ച് തൊഴിലാളികൾക്ക് പരാതി നൽകാനാണ് പുതിയ ഹോട്ട്‌ലൈൻ സംവിധാനം പ്രയോജനമാകുകയെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ഫെബ്രുവരിയിൽ അമ
ദോഹ: തൊഴിലാളികൾക്ക് അവരുടെ തൊഴിലിന് ശമ്പളം നൽകാത്ത തൊഴിലുടമകൾക്കെതിരേ പരാതിപ്പെടാൻ ഹോട്ട് ലൈൻ സംവിധാനവുമായി തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം. ശമ്പള സംരക്ഷണ നിയമം അനുസരിക്കാത്ത തൊഴിലുടമകളെക്കുറിച്ച് തൊഴിലാളികൾക്ക് പരാതി നൽകാനാണ് പുതിയ ഹോട്ട്‌ലൈൻ സംവിധാനം പ്രയോജനമാകുകയെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ഫെബ്രുവരിയിൽ അമീർ അംഗീകാരം നൽകി പ്രാബല്യത്തിലായ ഒന്നാം നമ്പർ നിയമമനുസരിച്ച് മുഴുവൻ തൊഴിലാളികളുടേയും ശമ്പളം ധനകാര്യസ്ഥാപനങ്ങൾ വഴി നൽകണമെന്നാണ്.
ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും കമ്പനികൾക്ക് മന്ത്രാലയം ആറുമാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ ഇതുസംബന്ധിച്ച എല്ലാ നടപടികളും പൂർത്തിയാക്കണമെന്നാണ് കമ്പനികളെ അറിയിച്ചിട്ടുള്ളത്. പുതിയ സംവിധാനം നടപ്പാക്കുന്നതുസംബന്ധിച്ചും പരിശോധനകൾ സംബന്ധിച്ചും ഇപ്പോൾ ഉദ്യോഗസ്ഥർക്കു പരിശീലനവും തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണവും നടത്തിവരികയാണ്. എപ്പോൾ പരാതി ലഭിച്ചാലും തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിലാവും നടപടിയുണ്ടാവുക എന്ന് തൊഴിൽ പരിശോധനാ വിഭാഗം ഡയറക്ടർ ഖാലിദ് അബ്ദുൾ ഗനീം വ്യക്തമാക്കി. പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ കർശനനടപടിയുണ്ടാകും. തൊഴിൽ പരിശോധകരുടെ എണ്ണം കൂട്ടിക്കൂട്ടി വരികയാണ്.
ശമ്പളക്കാര്യത്തിൽ മാത്രമല്ല, തൊഴിലാളികളുടെ താമസസ്ഥലത്ത് മതിയായ സൗകര്യമുണ്ടോ തൊഴിലിടങ്ങളിൽ മതിയായ സുരക്ഷാസൗകര്യമുണ്ടോ എന്നിവയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകനിയമം തന്നെയുണ്ട്.