തിരക്കുള്ള ആശുപത്രികളിൽ ചൂടുള്ള ഭക്ഷണം രോഗികൾക്ക് വിളമ്പുന്നതിന് വിലക്കേർ പ്പെടുത്താൻ നീക്കം. തിരക്കേറിയ ആശുപത്രികളിൽ ബെഡ് കാത്ത് ട്രോളികളിലുള്ള രോഗികൾക്ക് ചൂടുള്ള ഭക്ഷണം വിളമ്പുന്നതിനാണ് വിലക്കേർപ്പെടുത്തുന്നത്. സുരക്ഷയെ മുൻനിർത്തിയാണ് നടപടി.

ട്രോളികളിൽ മണിക്കൂറുകളോളം കാത്തിരക്കേണ്ടി വരുന്ന രോഗികളിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്ന പ്ലേറ്റ്‌സ്, ബൗൾസ് ഫുഡ് എന്നിവ മൂലം അപകടങ്ങൾ ഉണ്ടാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ആരോഗ്യവിഭാഗം പുതിയ തീരുമാനം എടുത്തത്.

ഡബ്ലിനിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സെന്റ് ജയിംസ് ആശുപത്രി ഇത് നടപ്പിലാക്കി കഴിഞ്ഞു. ഇത് കൂടാതെ ലീമെറിക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പറ്റലിലും തിരക്കിനെ തുടര്ന്ന് എ ആൻഡ് ഇ ഡിപ്പാർട്ടമെന്റിൽ ഭക്ഷണം വിതരണം ചെയ്യുന്നത് വിലക്കിയിരുന്നു.