- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോപ്‌ലെസ് ഫോട്ടോഷൂട്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കിസ് ഓഫ് ലവ് നേതാവ് രശ്മി നായർ; തെറിവിളിയുമായി സദാചാര പൊലീസുകാർ; ആർക്കാണ് ചേതമെന്ന് തിരിച്ചു ചോദിച്ച് വീണ്ടും ഫോട്ടോ അപ്‌ലോഡ് ചെയ്ത് രശ്മി
തിരുവനന്തപുരം: ആഘോഷിക്കാനും തെറിവിളിക്കാനും വീണ്ടും ഒരു വിഷയം കിട്ടിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. സംസ്ഥാനത്തെ സദാചാര പൊലീസുകാർക്ക് 'കടുത്ത' പ്രതികരണങ്ങൾ അറിയിക്കാനും വഴിയൊരുക്കിയിരിക്കുന്ന ഒരു വിഷയം തന്നെയാണ് ഫേസ്‌ബുക്ക് ഒരുക്കിക്കൊടുത്തത്. കിസ് ഓഫ് ലവ് എന്ന വ്യത്യസ്തമായ പ്രക്ഷോഭ പരിപാടിയുടെ അണിയറശിൽപ്പികളിൽ ഒരാളായ
തിരുവനന്തപുരം: ആഘോഷിക്കാനും തെറിവിളിക്കാനും വീണ്ടും ഒരു വിഷയം കിട്ടിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. സംസ്ഥാനത്തെ സദാചാര പൊലീസുകാർക്ക് 'കടുത്ത' പ്രതികരണങ്ങൾ അറിയിക്കാനും വഴിയൊരുക്കിയിരിക്കുന്ന ഒരു വിഷയം തന്നെയാണ് ഫേസ്‌ബുക്ക് ഒരുക്കിക്കൊടുത്തത്.
കിസ് ഓഫ് ലവ് എന്ന വ്യത്യസ്തമായ പ്രക്ഷോഭ പരിപാടിയുടെ അണിയറശിൽപ്പികളിൽ ഒരാളായ രശ്മി നായരുടെ ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്കു വഴിതുറന്നത്. ടോപ്‌ലെസ് ഫോട്ടോഷൂട്ടിന്റെ ആദ്യ സെറ്റ് രശ്മിയുടെ ഫേസ്‌ബുക്ക് പേജിൽ വന്നതോടെ ചർച്ചകൾ കൊഴുത്തിരുന്നു.
തെറിവിളിയുമായി സദാചാര പൊലീസുകാരും രംഗത്തെത്തി. എന്നാൽ, മോഡലായ താൻ ഇത്തരത്തിൽ ഫോട്ടോയെടുത്താൽ അതിൽ ആർക്കാണു ചേതമെന്നു ചോദിച്ച് വീണ്ടും രശ്മി ഫോട്ടോകൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു.
കേരളത്തിൽ കോളിളക്കം സൃഷ്ടിക്കാൻ ചുംബന സമരത്തിനു കഴിഞ്ഞിരുന്നു. മാത്രമല്ല, പ്രമുഖ മോഡലും കൂടിയാണ് രശ്മി. അതുകൊണ്ട് തന്നെ രശ്മിയുടെ അസാധാരണ ചിത്രങ്ങൾ കണ്ടാൽ കണ്ടാൽ മലയാളികൾ ഞെട്ടേണ്ട കാര്യമില്ല. പ്ലേ ബോയ് അടക്കമുള്ള ഇന്റർനാഷണൽ മാഗസിനുകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട് രശ്മി നായർ.
ഫേസ്‌ബുക്കിൽ ഇട്ട പുതിയ ചിത്രമാണ് കൂടുതൽ ചർച്ചകൾക്കു വഴിയൊരുക്കിയത്. ഹോട്ടസ്റ്റ് വൺസ് എന്ന് പേരിട്ട് ആൽബത്തിൽ ചേർത്തിരിക്കുന്ന ഈ ഫോട്ടോ നിരവധി ആളുകൾ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്.
മോഡലും കിസ്സ് ഓഫ് ലവ് പ്രവർത്തകയും ആയ രശ്മി ആർ നായരുടെ ടോപ്‌ലെസ്സ് ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിലെ കഴിഞ്ഞ ദിവസത്തെ പ്രധാന ചർച്ച. രശ്മിക്ക് പിന്തുണയുമായി പലരും എത്തിയെങ്കിലും വിമർശിക്കാനെത്തിയവരായിരുന്നു കൂടുതൽ.
കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് സദാചാര പൊലീസുകാരുടെ നിയന്ത്രണം വിടുംവിധത്തിൽ രശ്മി ഒരു പുതിയ ചിത്രം കൂടി കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തത്. അതും ടോപ്‌ലെസ്സ് തന്നെ.
താൻ ടോപ് ലെസ്സ് ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം? ഈ ചോദ്യം തന്നെയാണ് വീണ്ടും ഒരു ചിത്രമായി രശ്മിയുടെ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡലിങ് പ്രൊഫഷൻ സ്വീകരിച്ച കാലം മുതൽ മലയാളിയുടെ ലൈംഗിക പാപ്പരത്വം സോഷ്യൽ മീഡിയയിൽ കരഞ്ഞു തീർക്കുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട് അതിന്റെ തുടർച്ച മാത്രമാണ് ഇന്നും കാണുന്നതെന്നാണ് തനിക്കെതിരായ സോഷ്യൽ മീഡിയയുടെ ആക്രമണത്തോടു രശ്മി പ്രതികരിച്ചത്. 'ഞാൻ രണ്ടു ഫോട്ടോകൾ എന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു അതിൽ ആദ്യത്തേത് ഞാൻ മൂന്ന് വർഷം മുമ്പു പ്ലേബോയ് മിസ്സ് സോഷ്യൽ പേജന്റിൽ പങ്കെടുക്കുമ്പോൾ നടത്തിയ ഫോട്ടോ ഷൂട്ടിൽനിന്നും രണ്ടാമത്തേത് ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്ന ഡിവൈൻ ടെംപ്‌റ്റേഷൻ എന്ന അമേരിക്കൻ മാഗസിന്റെ അടുത്ത ലക്കത്തിനു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ളതും ആയിരുന്നു. ഗ്ലാമർ മോഡലിങ് ചെയ്യുന്ന ഏതൊരാൾക്കും ശാരീരിക സൗന്ദര്യം ആണ് പ്രാധാനം. അത് വെറും മുഖ സൗന്ദര്യം അല്ല. പ്രൊഫഷന്റെ ഭാഗമായി ഞാൻ ബിക്കിനിയിലും അർധനഗ്‌നയായും ക്യാമറക്ക് മുന്നിൽ എത്താറുണ്ട്. ഞാൻ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നു എന്നതുകൊണ്ട് അത് പൂർണമായും ആസ്വദിക്കുന്നുമുണ്ട്- രശ്മി പറയുന്നു.
സോഷ്യൽ മീഡിയയിൽ വരുന്ന ചില അഭിപ്രായങ്ങൾ ചിരിപ്പിക്കാറുണ്ട്. ചിലത് കാണുമ്പോൾ കമന്റ് ചെയ്തവരുടെ നിലവാരം ഓർത്തു സഹതാപവും തോന്നും. മലയാളിയുടെ കപട സദാചാര ബോധവും ഒളിഞ്ഞു നോട്ട മനോഭാവവും മറ്റേതൊരു സമൂഹത്തേക്കാളും കൂടുതലാണ്. അതിനു മാറ്റം വരണമെന്നും മലയാളി പുരുഷൻ എന്നത് വെറും ഒരു അശ്ലീലപദം ആയി മാറരുത് എന്നും ആഗ്രഹമുണ്ടെന്നുമാണ് രശ്മി പറയുന്നത്.
മോഡലിങ് പ്രൊഫഷനായി സ്വീകരിച്ച വ്യക്തി എന്നതിലുപരി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ എതിർക്കുന്നവരാണ് കൂടുതലും. തന്റെ ചിത്രങ്ങൾക്കു താഴെ പഞ്ചാര കമന്റ് ഇടുന്നവർ രാഷ്ട്രീയം പറയുന്ന കുറിപ്പുകൾക്കു താഴെ തെറിവിളിയാണു നടത്തുന്നതെന്നും രശ്മി പറഞ്ഞു.
Posted by Resmi R Nair on Thursday, 3 September 2015