ദോഹ: രാജ്യത്ത് ചൂട് കൂടുകയാണ്. വരും ദിവസങ്ങളിൽ ഇനിയുംചൂട് ഉയരുമെന്നാണ് സൂചന. ചൂട് കൂടുന്ന സമയങ്ങളിൽ വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ അപകടത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഡ്രൈവർ ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ് അധികൃതർ.

്മുന്നിൽ ഉന്നത നിലവാരമുള്ളവയാണ് വാഹനങ്ങൾക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ കടമയാണ്. കമ്പനി നിർദേശിച്ച വലുപ്പവും നിലവാരവും ഉള്ള ചക്രം മാത്രമേ വാഹനത്തിന് ഘടിപ്പിക്കാവൂ. ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്. അതിനാൽ കാറ്റിന്റെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കുക. രണ്ടാഴ്ച കൂടുമ്പോൾ ചക്രത്തിലെ കാറ്റിന്റെ അളവ് പരിശോധിക്കണം. ദീർഘദൂര യാത്രയ്ക്ക് മുമ്പ് ഈ പരിശോധന നിർബന്ധമാക്കണം. ദിവസവും രാവിലെ വാഹനം എടുക്കുന്നതിന് മുമ്പ് ചക്രങ്ങൾ ശ്രദ്ധിക്കണം.

കൂടുതൽ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ചക്രത്തിൽ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷെ, ചക്രത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. ചക്രം തണുത്തിരിക്കുമ്പോൾ മാത്രമേ കാറ്റിന്റെ അളവ് പരിശോധിക്കാൻ പടുള്ളൂ. ഏറെ നേരം ഓടിക്കഴിഞ്ഞുള്ള പരിശോധനയിൽ ഫലം കൃത്യമാകണമെന്നില്ല. ചക്രത്തിന്റെ ഉള്ളിലെ വായു മർദംകൊണ്ട് ചൂടാകുന്നതിനാലാണിത്.

ചക്രത്തിന്റെ വാൽവ് റബ്ബർ അടപ്പ് കൊണ്ട് അടച്ചിടണം. എപ്പോഴും റബ്ബർ അടപ്പുകൾ വാഹനത്തിൽ കരുതുന്നതും നല്ലതാണ്. പൊടിയും ചളിയും കയറി വാൽവ് അടയുന്നത് റബ്ബർ അടപ്പുകൾ തടയും. ചക്രങ്ങളുടെ അലൈന്മെന്റ് യഥാസമയം പരിശോധിച്ച് ശരിയാക്കേണ്ടതാണ്.പൊരിവെയിലത്ത് വാഹനം നിർത്തിയിടുമ്പോൾ ചക്രങ്ങളിൽ നേരിട്ട് വെയിൽ ഏല്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് നന്നാകും.