23-കാരിയായ ജെസ്സീക്ക ഡി അർജന്റിനും 26-കാരൻ കാമുകൻ ജസ്റ്റിൻ എംഗൽക്കിനും ലഭിച്ച ദൗത്യം ഇതാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോയി താമസിച്ച് സെക്‌സിലേർപ്പെടുക. ഓരോ അനുഭവത്തെയും കുറിച്ച് വിശദമായി ബ്ലോഗിൽ വിവരിക്കുക. അതിനവർക്ക് പ്രതിഫലവും നൽകും. പ്ലേസസ് ഓഫ് ഇന്റിമസി എന്ന ഇറോട്ടിക് ബ്ലോഗാണ് അപൂർവമായ അനുഭവങ്ങൾ വിവരിക്കുന്നതിനായി ദമ്പതിമാരെ ദൗത്യമേൽപ്പിച്ചത്.

സിഡ്‌നി, മെൽബൺ, ബൈറൺ ബേ, ടാസ്മാനിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലായി 14 രാത്രികൾ ജസീക്കയും ജസ്റ്റിനും ആഘോഷിച്ചു. ഓരോ സ്ഥലത്തും അവർക്കുണ്ടായ പ്രത്യേക അനുഭവമാണ് വിവരിക്കേണ്ടിയിരുന്നത്. ഓരോ ഹോട്ടലിലെയും സൗകര്യങ്ങൾ എങ്ങനെ ലൈംഗികാനുഭവത്തൈ മികച്ചതാക്കിയെന്നാണ് ബ്ലോഗിലൂടെ വായനക്കാർക്ക് പകർന്നുനൽകേണ്ടിയിരുന്നത്. ചില ഹോട്ടലുകളിലെ ഷവറും കസേരകളുമാണ് ജെസീക്കയെ ഉണർത്തിയതെങ്കിൽ, മറ്റു ചിലേടത്ത് ഹോട്ടലിലേക്കുള്ള പ്രവേശന കവാടം പോലും അവരെ പുതിയൊരു ആനന്ദത്തിലേക്ക് നയിച്ചു.

ആറുവർഷമായി ഒരുമിച്ച് ജീവിക്കുന്ന ജെസ്സീക്കയും ജസ്റ്റിനും പോലെ വേറെയും ദമ്പതിമാരെ ബ്ലോഗ് ഈ ദൗത്യമേൽപ്പിച്ചിരുന്നു. പല രാജ്യങ്ങളിൽനിന്നുള്ള പത്ത് ദമ്പതിമാരാണ് നിയോഗിക്കപ്പെട്ടത്. സ്‌കിൻ എന്ന ഗർഭനിരോധന ഉറ നിർമ്മാതാക്കൾ നടത്തുന്ന സവിഷേഷമായ ട്രാവൽ ബ്ലോഗാണ് പ്ലേസസ് ഓഫ് ഇന്റിമസി. ഓരോ ഹോട്ടലിൽനിന്നും പകർത്തിയ ചൂടൻ ചിത്രങ്ങളും ബ്ലോഗിനൊപ്പം നൽകിയിട്ടുണ്ട്. ബാൽക്കണി മുതൽ ബാത്ത് ടബ് വരെ, സോഫ മുതൽ ഇടനാഴിവരെ ഹോട്ടലുകളിലെ അന്തരീക്ഷം നിങ്ങളുടെ വികാരങ്ങളെ എങ്ങനെയുണർത്തുന്നുവെന്നത് വിശദമാക്കുന്നതാമ് ഈ ട്രാവൽ ഗൈഡെന്ന് കമ്പനി അവകാശപ്പെടുന്നു.

ലൈംഗികാനുഭവങ്ങളല്ല, ഹോട്ടലുകളെക്കുറിച്ചാണ് തങ്ങളെഴുതുന്നതെന്ന് ജസ്റ്റിൻ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ഉദ്യമത്തെ അഭിനന്ദിച്ചുവെന്നും അയാൾ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ മത്സരത്തിലൂടെയാണ് സ്‌കിൻ ഇതിലെ ദമ്പതിമാരെ തിരഞ്ഞെടുത്തത്. ടാസ്മാനിയയിലെ ദ വിഡിഎൽ, ബൈറോൺ ബേയിലെ ദ അറ്റ്‌ലാന്റിക്, മെൽബണിലെ ദ ഒവോലോ, സിഡ്‌നിയിലെ ദ ഓൾഡ് ക്ലെയർ ഹോട്ടൽ, വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലെ ദ എംപയർ സ്പാ റിസോർട്ട് എന്നീ ഹോട്ടലുകളിലാണ് ജെസ്സീക്കയും ജസ്റ്റിനും താമസിച്ചത്.