- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നിയമലംഘനം കണ്ടെത്തുന്ന ഹോട്ടലുകൾക്ക് താഴ് വീഴും; ഖത്തറിലെ ഹോട്ടലുകളിലും ബേക്കറികളിലും കർശന പരിശോധനയുമായി നഗരസഭ അധികൃതർ
ദോഹ: നിയമലംഘനം കണ്ടെത്തുന്ന ഹോട്ടലുകൾക്കെകിരെ കർശന നടപടിയുമായി നഗരസഭ അധികൃതർ പരിശോധന ശക്തമാക്കി. റംസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അല്‌വഖ്‌റ നഗരസഭാ അധികൃതർ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. നഗരസഭാ ഉദ്യോഗസ്ഥര് സാമ്പത്തിക വാണിജ്യമന്ത്രാലയം പ്രതിനിധികൾ, നോർത്ത് സെക്യൂരിറ്റി ഡിപ്പാര്ട്ട്‌മെന്റിൽ നിന്നുള്ള പൊലീസുകാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന തുടങ്ങിയിരിക്കുന്നത്. റംസാൻ തുടങ്ങിയത് മുതൽ നഗരസഭയ്ക്ക് കീഴിലെ ആരോഗ്യ പരിശോധനവിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ദോഹ നഗരസഭാ ആരോഗ്യ പരിശോധനാവിഭാഗം സന്ദർശനം നടത്തി.നിയമലംഘനം നടത്തിയ ഏതാനും കടകൾ അടച്ചു. വ്യാപാര സ്ഥാപനങ്ങളിൽ സാങ്കേതിക പരിശോധനാ വിഭാഗം 112 പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയത്.ദോഹ നഗരസഭാ അധികൃതർഹോട്ടലുകളുടെയും കഫ്റ്റീരിയ കളുടെയും അടുക്കളയും പരിസരവും പരിശോധിച്ചു. വൃത്തിയുള്ള അന്തരീക്ഷത്തിൽ കേടാകാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഉറപ്
ദോഹ: നിയമലംഘനം കണ്ടെത്തുന്ന ഹോട്ടലുകൾക്കെകിരെ കർശന നടപടിയുമായി നഗരസഭ അധികൃതർ പരിശോധന ശക്തമാക്കി. റംസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അല്‌വഖ്‌റ നഗരസഭാ അധികൃതർ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി.
നഗരസഭാ ഉദ്യോഗസ്ഥര് സാമ്പത്തിക വാണിജ്യമന്ത്രാലയം പ്രതിനിധികൾ, നോർത്ത് സെക്യൂരിറ്റി ഡിപ്പാര്ട്ട്‌മെന്റിൽ നിന്നുള്ള പൊലീസുകാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന തുടങ്ങിയിരിക്കുന്നത്.
റംസാൻ തുടങ്ങിയത് മുതൽ നഗരസഭയ്ക്ക് കീഴിലെ ആരോഗ്യ പരിശോധനവിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ദോഹ നഗരസഭാ ആരോഗ്യ പരിശോധനാവിഭാഗം സന്ദർശനം നടത്തി.നിയമലംഘനം നടത്തിയ ഏതാനും കടകൾ അടച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ സാങ്കേതിക പരിശോധനാ വിഭാഗം 112 പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയത്.ദോഹ നഗരസഭാ അധികൃതർഹോട്ടലുകളുടെയും കഫ്റ്റീരിയ കളുടെയും അടുക്കളയും പരിസരവും പരിശോധിച്ചു. വൃത്തിയുള്ള അന്തരീക്ഷത്തിൽ കേടാകാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഉറപ്പാക്കാനാ യിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.