ദോഹ: ഹോട്ടലുകളിലെയും ബേക്കറികളിലെയും പരാതികൾ അറിയിക്കാൻ ദോഹ നഗര സഭ ഹോട്ട് ലൈൻ സംവിധാനം ഏർപ്പെടുത്തി. 44266666 ആണ് നമ്പർ. അറവ് ശാല സംബന്ധിച്ച പരാതികളും നിർദേശങ്ങളും ഇതിൽ അറിയിക്കാം.

കഴിഞ്ഞ ദിവസം സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴവും പച്ചക്കറിയും പിടിച്ചെടുത്ത് നശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു.

അറവ്ശാലയ്ക്ക് പുറത്ത് മൃഗങ്ങളെ അറക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. വീടുകളിൽ വച്ച് മൃഗങ്ങളെ അറക്കരുതെന്ന് നിർദേശത്തിൽ പറയുന്നു. അറവുകാർക്ക് രോഗം ഉണ്ടാകാമെന്നും അത്തരത്തിലുള്ളവരൈക്കാണ്ട് മൃഗങ്ങളെ അറക്കുന്നത് രോഗം പടരാൻ ഇടയാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തെ മറ്റ് നഗരസഭകളും ആരോഗ്യ സംരക്ഷണത്തിനായുള്ള പരിശോധന തുടരുകയാണ്. ഹോട്ടലുകളും റസ്റ്റോറന്റുകളും കാഫ്റ്റീരിയകളും ആരോഗ്യ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പാക്കും.