ഫുജൈറ : ഇൻകാസ് ഫുജൈറ കമ്മിറ്റി കോട്ടയം ജില്ലയിലെ അയ്യങ്കുന്നം പഞ്ചായത്തിൽവിധവയും നാലു മക്കളുടെ അമ്മയുമായ ഗൗരിക്ക് നിർമ്മിച്ചു നൽകിയ 'ഇൻകാസ് ഭവൻ' ന്റെ താക്കോൽ ദാന കർമ്മം മുൻ മുഖ്യമന്ത്രി യും കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവുമായ ഉമ്മൻ ചാണ്ടി നിർവഹിച്ചു.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് ,കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സിചെറിയാൻ, കോട്ടയം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജോഷി ഫിലിപ്പ് , ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സണ്ണി പാമ്പാടി ഇൻകാസ് ജില്ലാ നേതാക്കളായ ഷാജൻ തുണ്ടത്തിൽ, ബിജോയ് ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

ഫുജൈറ 'ഇൻകാസ് ഭവൻ' ന്റെ താക്കോൽ ദാനംകർമ്മം മുൻ മുഖ്യമന്ത്രി യും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ  ഉമ്മചാണ്ടി നിർവഹിക്കുന്നു .