- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠിക്കൊരു വീട്':ജനകീയ കൂട്ടായ്മയിൽ സഹപാഠികൾക്ക് വീടൊരുങ്ങുന്നു
വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെ്ന്റ് സ്‌കൂളിൽ പഠിക്കുന്ന നിർധനരായ മൂന്ന് വിദ്യാർത്ഥികൾക്ക് വീടൊരുക്കാൻ സഹപാഠികളും, സ്‌കൂൾ പി.ടി.എയും, സന്നദ്ധ സംഘടനകളും കൈകോർക്കുന്നു. പ്രകൃതിക്ഷോഭ ബാധിത പ്രദേശത്തെ മൂന്ന് കുടുംബങ്ങൾക്കാണ് സ്‌കൂൾ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും കാരുണ്യ പ്രളയത്തിൽ വീടൊരുങ്ങുന്നത്.തെരട്ടമ്മൽ, വിളക്കുപറമ്പ്, കിണറടപ്പൻ എന്നിവിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികളുടെ വീടുകളുടെ കുറ്റിയടി കർമം ഹെഡ്‌മാസ്റ്റർ മോഹൻദാസ്, സാദിഖലി സി, റോജൻ പി.ജെ എന്നിവർ നിർവഹിച്ചു. ഖത്തർ ലോകകപ്പ് ഫുട്ബാൾ ജനറേഷൻ അമേസിങ്, ഗോതമ്പറോഡ് തണൽ ജി.എ ക്ലബ്ബ്, പാലക്കാട് മലബാർ പോളിടെക്നിക് എന്നിവരുടെ സഹകരണത്തിൽ ജനകീയമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ജനറേഷൻ അമേസിങ് വർക്കേഴ്സ് അംബാസിഡർ സി.പി. സാദിഖ് റഹ്മാൻ, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, ജോഷി ജോസഫ്, ജംഷീർ, അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെ്ന്റ് സ്‌കൂളിൽ പഠിക്കുന്ന നിർധനരായ മൂന്ന് വിദ്യാർത്ഥികൾക്ക് വീടൊരുക്കാൻ സഹപാഠികളും, സ്‌കൂൾ പി.ടി.എയും, സന്നദ്ധ സംഘടനകളും കൈകോർക്കുന്നു. പ്രകൃതിക്ഷോഭ ബാധിത പ്രദേശത്തെ മൂന്ന് കുടുംബങ്ങൾക്കാണ് സ്‌കൂൾ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും കാരുണ്യ പ്രളയത്തിൽ വീടൊരുങ്ങുന്നത്.തെരട്ടമ്മൽ, വിളക്കുപറമ്പ്, കിണറടപ്പൻ എന്നിവിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികളുടെ വീടുകളുടെ കുറ്റിയടി കർമം ഹെഡ്‌മാസ്റ്റർ മോഹൻദാസ്, സാദിഖലി സി, റോജൻ പി.ജെ എന്നിവർ നിർവഹിച്ചു.
ഖത്തർ ലോകകപ്പ് ഫുട്ബാൾ ജനറേഷൻ അമേസിങ്, ഗോതമ്പറോഡ് തണൽ ജി.എ ക്ലബ്ബ്, പാലക്കാട് മലബാർ പോളിടെക്നിക് എന്നിവരുടെ സഹകരണത്തിൽ ജനകീയമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ജനറേഷൻ അമേസിങ് വർക്കേഴ്സ് അംബാസിഡർ സി.പി. സാദിഖ് റഹ്മാൻ, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, ജോഷി ജോസഫ്, ജംഷീർ, അബ്ദുല്ല എന്നിവർ സംബന്ധിച്ചു.