എഡ് സ്പ്രിങ്ങ്ങ്(മൊണ്ടാന): വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുക കാർ മോഷ്ടിക്കുകഎന്നത് സാധാരണ സംഭവമാണ്. എന്നാൽ വീടു മുഴുവനായി മോഷ്ടിക്കുകഎന്നതു കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. എന്നാൽ ഇന്നു മുതൽ വീടു മോഷണം പോകുക എന്നതുംഅവിശ്വസനീയമല്ലാതായിരിക്കുന്നു.

ദീർഘകാലത്തെ സ്വന്തം അദ്ധ്വാനം കൊണ്ടു വളരെ പണിപ്പെട്ടാണ് ബെന്റൻലാക്ക് മിഷിഗൺ അവന്യൂവിൽ മെഗൻ പാനു തന്റെ സ്വപ്നസൗധം പണിതുയർത്തിയത്. രണ്ടു വർഷമായിരുന്നു വീടു പടുത്തുയർത്തുവാൻ വേണ്ടിവന്നതെന്ന് മെഗൻ പറയുന്നു.ട്രെയ്ലർ ലോക്ക് ഉപയോഗിച്ചു വളരെ സുരക്ഷിതമായാണ് വീടു സ്ഥാപിച്ചിരുന്നതെന്നും ഇവർ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച മുതൽ വീടു കാണാതായി. വീട് സ്ഥാപിച്ചിരുന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥാനത്തേക്കു മാറ്റാൻ പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് വീടു മോണം പോകുന്നത്. അതിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു.

സൗത്ത് സെന്റ് ലൂയിസിൽ നിന്നും മോഷ്ടിച്ച വീടു ഡിസംബർ 18 ബുധനാഴ്ച ഹൗസ് സ്പ്രിംഗിൽ നിന്നാണ് കണ്ടെത്തിയതെന്ന് കൗണ്ടി ഷെറിഫ് ഡേവ് മാർക്ക് പറഞ്ഞു.മുമ്പ് ഉണ്ടായിരുന്ന സ്ഥാനത്തേക്ക് വീട് സൗജന്യമായി ടൊ ചെയ്തു കൊണ്ടുവരുന്നതിന് ഹിൽസ ബറൊയിലെ ഒരു ടോയിങ്ങ് കമ്പനി സമ്മതിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ മെഗനുള്ള ക്രിസ്തുമസ് സമ്മാനമാണെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.

വീടു ഇൻഷ്വർ ചെയ്യുന്നതിനുള്ള പണം ഒന്നും എന്റെ കൈവശം ഇല്ലായെങ്കിലും, ലോക്ക് ചെയ്തിട്ടിരുന്നു എന്നാണ് ഉടമസ്ഥ പറഞ്ഞത്.