- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റുകളിലും വില്ലകളിലുമുള്ള അനധികൃത താമസക്കാരെ പുറത്താക്കുന്നു; ഒരു ഫ്‌ളാറ്റിൽ ഒരു കുടുംബം മാത്രം; വാടക വ്യവസ്ഥകൾ ലംഘിച്ചാൽ അരലക്ഷം വരെ പിഴ ഈടാക്കും; നിബന്ധനകൾ കർശനമാക്കി ദുബായ് മുനിസിപ്പാലിറ്റി
ദുബായിലെ ഫ്‌ളാറ്റുകളിലും വില്ലകളിലും അനധികൃതമായി താമസിക്കുന്നവരെ പടിയിറക്കാൻ മുനിസിപ്പിലാറ്റി ഒരുങ്ങുന്നു. ഇത് അനുസരിച്ച് ഫ്‌ളാറ്റുകളിലും വില്ലകളിലും നിയമവിരുദ്ധമായി താമസിക്കുന്നവരെയും ഷെയറിങ് അടക്കമുള്ള വാടകക്കരാറുകൾ ലംഘിക്കുന്നവരെയും പിടികൂടും. ഒരു ഫ്‌ളാറ്റിൽ ഒരു കുടുംബത്തിന് മാത്രമാണ് ഇനി മുതൽ താമസിക്കാൻ കഴിയുക. നിയമവിരുദ്ധമായി ഫ്‌ലാറ്റുകളും വില്ലകളിലും ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്നവരെ പിടികൂടുന്നതിനും തീരുമാനമായിട്ടുണ്ട്. നിയമലംഘകരിൽ നിന്നും അരലക്ഷം വരെ പിഴ ഈടാക്കും. നിയമവ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തണമെന്നും ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാകെ കുടുംബങ്ങൾക്ക് താമസിക്കാൻ നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ ബാച്ചിലേഴ്‌സ് താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ കെട്ടിട ഉടമയായിരിക്കും പിഴ അടയ്‌ക്കേണ്ടിവരിക. ആയിരം ദിർഹം മുതൽ അരലക്ഷം ദിർഹം വരെയാണ് പിഴ ഒടുക്
ദുബായിലെ ഫ്‌ളാറ്റുകളിലും വില്ലകളിലും അനധികൃതമായി താമസിക്കുന്നവരെ പടിയിറക്കാൻ മുനിസിപ്പിലാറ്റി ഒരുങ്ങുന്നു. ഇത് അനുസരിച്ച് ഫ്‌ളാറ്റുകളിലും വില്ലകളിലും നിയമവിരുദ്ധമായി താമസിക്കുന്നവരെയും ഷെയറിങ് അടക്കമുള്ള വാടകക്കരാറുകൾ ലംഘിക്കുന്നവരെയും പിടികൂടും.
ഒരു ഫ്‌ളാറ്റിൽ ഒരു കുടുംബത്തിന് മാത്രമാണ് ഇനി മുതൽ താമസിക്കാൻ കഴിയുക. നിയമവിരുദ്ധമായി ഫ്‌ലാറ്റുകളും വില്ലകളിലും ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്നവരെ പിടികൂടുന്നതിനും തീരുമാനമായിട്ടുണ്ട്. നിയമലംഘകരിൽ നിന്നും അരലക്ഷം വരെ പിഴ ഈടാക്കും.
നിയമവ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തണമെന്നും ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാകെ കുടുംബങ്ങൾക്ക് താമസിക്കാൻ നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ ബാച്ചിലേഴ്‌സ് താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ കെട്ടിട ഉടമയായിരിക്കും പിഴ അടയ്‌ക്കേണ്ടിവരിക. ആയിരം ദിർഹം മുതൽ അരലക്ഷം ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടിവരിക.