- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സിൽവർ ജൂബിലി ആഘോഷിക്കുന്ന ബനിയാസ് സ്പൈക് ഗ്രൂപ്പ് 20 ഭവനങ്ങൾ നിർമ്മിച്ചു നൽകും; മുതിർന്ന പത്രപ്രവർത്തകർക്ക് മീഡിയ പെൻഷൻ ഏർപ്പെടുത്തും
അബുദാബി: സിൽവർ ജൂബിലി ആഘോഷി ക്കുന്ന ബനിയാസ് സ്പൈക് ഗ്രൂപ്പ്, സായിദ് വർഷാചരണത്തിന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേർന്ന് ദാറുൽ ബനിയാസ് എന്ന പേരിൽ കേരളത്തിൽ 20 നിർമ്മിച്ചുനൽകുമെന്ന് ബനിയാസ് സ്പൈക് ഗ്രൂപ്പ് എം ഡിയും ചെയർമാനുമായ സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം നാളെ (വെള്ളി) വിവിധ പരിപാടികളോടെ കൺട്രി ക്ലബ്ബിൽ നടക്കും. ആഘോഷ ചടങ്ങിൽ 15 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ട് ലക്ഷവും 10 വർഷം പൂർത്തിയാക്കിയവർക്ക് 1.30 ലക്ഷവും നൽകി ആദരിക്കും. ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തും റെസ്റ്റോറന്റ് മേഖലയിലും റിയൽ എസ്റ്റേറ്റിലും ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ സി പി എ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ്, സി പി എ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നീ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നുണ്ട്. അഡ്നോകിൽ കാറ്ററിങ് പ്രൊവൈഡർ ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ ഇതിനോടകം കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വ
അബുദാബി: സിൽവർ ജൂബിലി ആഘോഷി ക്കുന്ന ബനിയാസ് സ്പൈക് ഗ്രൂപ്പ്, സായിദ് വർഷാചരണത്തിന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേർന്ന് ദാറുൽ ബനിയാസ് എന്ന പേരിൽ കേരളത്തിൽ 20 നിർമ്മിച്ചുനൽകുമെന്ന് ബനിയാസ് സ്പൈക് ഗ്രൂപ്പ് എം ഡിയും ചെയർമാനുമായ സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം നാളെ (വെള്ളി) വിവിധ പരിപാടികളോടെ കൺട്രി ക്ലബ്ബിൽ നടക്കും. ആഘോഷ ചടങ്ങിൽ 15 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ട് ലക്ഷവും 10 വർഷം പൂർത്തിയാക്കിയവർക്ക് 1.30 ലക്ഷവും നൽകി ആദരിക്കും.
ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തും റെസ്റ്റോറന്റ് മേഖലയിലും റിയൽ എസ്റ്റേറ്റിലും ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ സി പി എ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ്, സി പി എ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നീ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നുണ്ട്. അഡ്നോകിൽ കാറ്ററിങ് പ്രൊവൈഡർ ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ ഇതിനോടകം കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരും കാലയളവിൽ അഡ്നോക് കേന്ദ്രീകരിച്ചുള്ള എല്ലാ ഓയിൽ ക്യാമ്പുകളിലും ഒരു കേന്ദ്ര കാറ്ററിങ് കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്. അറുപത് വയസിനു മുകളിലുള്ള മുതിർന്ന പത്രപ്രവർത്തകർക്ക് കേരള പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് മീഡിയ പെൻഷൻ ഏർപെടുത്തുമെന്നും സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ സി ഇ ഒ ശാക്കിർ പി അലിയാർ, ജനറൽ മാനേജർ മിയാസർ മുഹമ്മദ് അൽ തമീമി, റീ ടെയിൽ ജി എം അബൂബക്കർ ഷമീം, ഓപ്പറേഷൻ ജി എം അബ്ദുൽ ജബ്ബാർ എന്നിവരും സംബന്ധിച്ചു.