- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്ദ്യം കഴിഞ്ഞു; സ്വീഡൻ വീടുവിപണിയിൽ പുത്തൻ ഉണർവ്; ഒരു മാസം കൊണ്ട് വർധിച്ചത് ഒരു ശതമാനം
സ്റ്റോക്ക്ഹോം: ഏതാനും മാസങ്ങളിലായി സ്വീഡൻ വീടുവിപണിയിൽ നിലനിന്നരുന്ന മാന്ദ്യത്തിന് അന്ത്യമായി. തണുപ്പുകാലമായിരുന്നതിനാൽ അപ്പാർട്ട്‌മെന്റുകളുയേും വീടുകളുടേയും വില ഏതാനും മാസങ്ങളായി വർധിക്കാതിരുന്നതിനാൽ വീടു വിപണിയിൽ തണുപ്പൻ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്നു തന്നെ പ്രോപ്പർട്ടി മാർക്കറ്റിൽ ഉണർവ് രേഖപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. വസന്തകാലത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കവേ പുത്തൻ വീടുകളെക്കുറിച്ചുള്ള അന്വേഷണം ഏറി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. വീടു വിപണിയിൽ അതുകൊണ്ടു തന്നെ ഉണർവ് അനുഭവപ്പെടാൻ തുടങ്ങിയെന്നാണ് എസ്റ്റേറ്റ് ഏജന്റുമാർ വെളിപ്പെടുത്തുന്നത്. വീടു വിലയിൽ ഏതാനും മാസങ്ങളായി ഏറെ അനക്കമില്ലാതിരുന്നെങ്കിലും ഇപ്പോൾ വില വർധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഏജന്റുമാർ പറയുന്നു. ഗ്രേറ്റർ സ്‌റ്റോക്ക്‌ഹോം, ഗ്രേറ്റർ ഗോഥൻബർഗ് എന്നിവിടങ്ങളിൽ പ്രത്യേകിച്ച് വീടുകൾക്ക് ഡിമാൻഡ് ഏറിവരികയാണ്. കഴിഞ്ഞ ഒരു മാസം കൊണ്ട് രാജ്യമെമ്പാടും വീടു വിലയിൽ ശരാ
സ്റ്റോക്ക്ഹോം: ഏതാനും മാസങ്ങളിലായി സ്വീഡൻ വീടുവിപണിയിൽ നിലനിന്നരുന്ന മാന്ദ്യത്തിന് അന്ത്യമായി. തണുപ്പുകാലമായിരുന്നതിനാൽ അപ്പാർട്ട്‌മെന്റുകളുയേും വീടുകളുടേയും വില ഏതാനും മാസങ്ങളായി വർധിക്കാതിരുന്നതിനാൽ വീടു വിപണിയിൽ തണുപ്പൻ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്നു തന്നെ പ്രോപ്പർട്ടി മാർക്കറ്റിൽ ഉണർവ് രേഖപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
വസന്തകാലത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കവേ പുത്തൻ വീടുകളെക്കുറിച്ചുള്ള അന്വേഷണം ഏറി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. വീടു വിപണിയിൽ അതുകൊണ്ടു തന്നെ ഉണർവ് അനുഭവപ്പെടാൻ തുടങ്ങിയെന്നാണ് എസ്റ്റേറ്റ് ഏജന്റുമാർ വെളിപ്പെടുത്തുന്നത്. വീടു വിലയിൽ ഏതാനും മാസങ്ങളായി ഏറെ അനക്കമില്ലാതിരുന്നെങ്കിലും ഇപ്പോൾ വില വർധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഏജന്റുമാർ പറയുന്നു. ഗ്രേറ്റർ സ്‌റ്റോക്ക്‌ഹോം, ഗ്രേറ്റർ ഗോഥൻബർഗ് എന്നിവിടങ്ങളിൽ പ്രത്യേകിച്ച് വീടുകൾക്ക് ഡിമാൻഡ് ഏറിവരികയാണ്.
കഴിഞ്ഞ ഒരു മാസം കൊണ്ട് രാജ്യമെമ്പാടും വീടു വിലയിൽ ശരാശരി ഒരു ശതമാനം വർധന ഉണ്ടായിക്കഴിഞ്ഞു. അതേസമയം അപ്പാർട്ട്‌മെന്റുകളുടെ വിലയിൽ കാര്യമായ ചലനമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഗോഥൻബർഗിൽ രണ്ടു ശതമാനവും സ്റ്റോക്ക് ഹോം, മാൽമോ എന്നിവിടങ്ങളിൽ ഒരു ശതമാനവും അപ്പാർട്ട്‌മെന്റുകളുടെ വിലയിൽ വർധന ഉണ്ടായിട്ടുണ്ടെന്നും ഒരു ഏജൻസി വെളിപ്പെടുത്തുന്നു.