വാഷിങ്ടൺ ഡി സി: സ്വാതന്ത്ര്യം യഥാർത്ഥത്തിൽ നാം പ്രാപിക്കേണ്ടത് ദൈവത്തിൽ നിന്നായിരിക്കണം, ഗവൺമെന്റിൽ നിന്നല്ലെന്ന് പ്രസിഡന്റ് ട്രമ്പ്. ദൈവം സ്വാതന്ത്രം തന്നാൽ മാത്രമേ നാം സ്വാതന്ത്രരാകു എന്നുംട്രമ്പ് കൂട്ടിച്ചേർത്തു.

എല്ലാവർഷവും മെയ് 4 ന് ദേശീയ പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നപ്രഖ്യാപനത്തിലും, റിലിജയസ് ഫ്രീഡം എക്സിക്യൂട്ടീവ് ഉത്തരവിലും ഒപ്പ്വെച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രമ്പ് സ്വാതന്ത്യത്തെ കുറിച്ച്വിശകലനം നടത്തിയത്.

തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ദേവാലയങ്ങളിലും, അമ്പലങ്ങളിലും,മോസ്‌കുകളിലും അവർക്കിഷ്ടപ്പെട്ട രാഷ്ട്രീയത്തിനും, നേതാക്കൾക്കുംഅനുകൂലമായി പ്രസംഗം നടത്തുന്നതിന് അനുമതി നിഷേധിച്ച ഒബാമ ഗവണ്മെണ്ടിന്റെനിയമത്തിനെതിരായാണ് റിലിജയസ് ഫ്രീഡം അനുവദിച്ചുകൊണ്ടുള്ളഎക്സിക്യൂട്ടീവ് ഉത്തരവിൽ ട്രമ്പ് ഇന്ന് ഒപ്പിട്ടത്.

ഇത്തരം രാഷ്ട്രീയ പ്രചരണം നടത്തുന്നവർക്ക് ടാക്സ് എക്സംപ്ഷൻനിർത്തൽ ചെയ്യുമെന്ന ഭീഷണി ഈ എക്സിക്യൂട്ടീവ് ഉത്തരവോടെ ഒഴിവായി.മെയ് നാല് പ്രസിഡന്റ് എന്ന നിലയിൽ ട്രമ്പ് വൻ വിജയം കൈവരിച്ചദിനമാണ്. ഒബാമ കെയർ റീപ്പീൽ ചെയ്യുന്ന ബിൽ യു എസ് ഹൗസ് പാസ്സാക്കി,റിപ്പബ്ലിക്കൻ പാർട്ടി വർഷങ്ങളായി ആഗ്രഹിച്ചിരുന്ന റിലിജിയസ്ഫ്രീഡം എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പ് വെച്ച റിലിജിയസ് ഫ്രീഡം ഉത്തരവ്ഒപ്പ് വെട്ടതിൽ ജാതി മത ഭേതമന്യെ സ്വാഗതം ചെയ്തിട്ടുണ്ട്.