- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വീടുവിപണിയിലെ കുതിപ്പിന് ശമനം; സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത് കേവലം രണ്ടു ശതമാനം വർധന
മെൽബൺ: ഓസ്‌ട്രേലിയയിലെ കുതിച്ചുയരുന്ന വീടു വിപണിയിൽ ശാന്തത കൈവന്നുവെന്ന് റിപ്പോർട്ട്. സെപ്റ്റംബർ പാദത്തിൽ പ്രോപ്പർട്ടി മാർക്കറ്റിൽ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ വരെയുള്ള മൂന്നു മാസക്കാലയളവിൽ രണ്ടു ശതമാനം വർധന മാത്രമാണ് ഉണ്ടായതെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. സെപ്റ
മെൽബൺ: ഓസ്‌ട്രേലിയയിലെ കുതിച്ചുയരുന്ന വീടു വിപണിയിൽ ശാന്തത കൈവന്നുവെന്ന് റിപ്പോർട്ട്. സെപ്റ്റംബർ പാദത്തിൽ പ്രോപ്പർട്ടി മാർക്കറ്റിൽ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ വരെയുള്ള മൂന്നു മാസക്കാലയളവിൽ രണ്ടു ശതമാനം വർധന മാത്രമാണ് ഉണ്ടായതെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബറിന് മുമ്പുള്ള പാദത്തിൽ പ്രോപ്പർട്ടി മാർക്കറ്റിൽ 4.7 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരുന്നത്. അടുത്ത പാദമായപ്പോഴേയ്ക്കും അതിന്റെ പകുതി മാത്രം വളർച്ച് കാണിക്കുന്നത് വീടുവിപണിയിൽ വിലക്കുതിപ്പിന് അല്പം ശമനം കൈവരിച്ചുവെന്നതാണ്. രാജ്യമെമ്പാടും പൊതുവിൽ രണ്ടു ശതമാനം വില വർധന രേഖപ്പെടുത്തിയപ്പോൾ മെൽബണിലും സിഡ്‌നിയിലും മാത്രമാണ് അതിൽക്കൂടുതൽ വില വർധന രേഖപ്പെടുത്തുന്നത്.
സിഡ്‌നിയിൽ വീടുവില 3.1 ശതമാനം വർധിച്ചപ്പോൾ മെൽബണിൽ 2.9 ശതമാനമാണ് വിലവർധന രേഖപ്പെടുത്തിയത്. എന്നാൽ ജൂൺ ക്വാർട്ടറിൽ സിഡ്‌നിയിൽ രേഖപ്പെടുത്തിയ വീടു വില വർധന 8.9 ശതമാനമായിരുന്നു. മെൽബണിലാകട്ടെ 4.2 ശതമാനവും. അതേസമയം ലെൻഡിങ് പോളിസികളിൽ നടപ്പാക്കിയിരിക്കുന്ന നിബന്ധനകൾ നിക്ഷേപകരെ വിപണിയിൽ നിന്ന് അകറ്റിയെന്നും വിദേശ നിക്ഷേപകർക്ക് ഇവിടെയുള്ള പ്രോപ്പർട്ടികളിൽ താത്പര്യം കുറഞ്ഞതും വില താഴാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പെർത്തിലും ഡാർവിനിലും വില ഇടിയുകയാണ് ചെയ്തത്. സെപ്റ്റംബർ പാദത്തിൽ ഇരു നഗരങ്ങളിലും ഈ വർഷത്തെ വിലയിടിവ് രേഖപ്പെടുത്തി. സെപ്റ്റംബർ പാദത്തിൽ ഉണ്ടായ താഴ്ച യഥാർഥ ചിത്രം അല്ലെന്നും ഡിസംബർ പാദത്തിലെ കണക്കുകൾ കൂടി വന്നു കഴിഞ്ഞാലേ വീടു വിപണിയിലെ യഥാർഥ ചിത്രം ലഭിക്കുകയുള്ളൂമെന്നുമാണ് പറയപ്പെടുന്നത്.