- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുവിലയിൽ വൻ കുതിപ്പ്; രാജ്യമെമ്പാടും വില വർധനിച്ചുകാണ്ടിരിക്കുമെന്ന് റിപ്പോർട്ട്
ഡബ്ലിൻ: രാജ്യമെമ്പാടും വീടു വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്. വർഷത്തിന്റെ ആദ്യ മൂന്നു മാസം വീടു വിലയിൽ വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും ഈ ട്രെൻഡ് അതേപടി നിലനിൽക്കുമെന്നും മൈഹോംഡോട്ട് ഐഇ നടത്തിയ സർവേയിൽ വ്യക്തമാകുന്നു. 2015 അവസാനത്തോടെ വീടുവിലയിൽ മാന്ദ്യമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ പ്രോപ്പർട്ടികൾക്കുള്ള വില ആദ്യത്തെ പാദത്തിൽ ദേശീയ വ്യാപകമായി 2.1 ശതമാനം വർധിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഡബ്ലിനിലാകട്ടെ 0.9 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ള വർധന. കഴിഞ്ഞ രണ്ടുപാദങ്ങളിലും ഡബ്ലിനിൽ വില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 2015 ആദ്യ പാദത്തിലെ വില വർധനയ്ക്കു ശേഷം ഇതാദ്യമായാണ് ഡബ്ലിനിൽ വീടുവിലയിൽ വർധന ഉണ്ടാകുന്നത്. ആദ്യപാദത്തിൽ തന്നെ രാജ്യമെമ്പാടും വീടു വില ഇത്രയും വർധിച്ച സാഹചര്യത്തിൽ ഈ വർഷം വില അഞ്ചു ശതമാനത്തോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഒരു പുതിയ വീടിന് ചോദിക്കുന്ന വില 220,000 യൂറോയാണ്. 2015 വർഷത്തിലെ അവസാന മൂന്നു മാസം കൊണ്ടുണ്ടായത് 5000 യൂറോയു
ഡബ്ലിൻ: രാജ്യമെമ്പാടും വീടു വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്. വർഷത്തിന്റെ ആദ്യ മൂന്നു മാസം വീടു വിലയിൽ വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും ഈ ട്രെൻഡ് അതേപടി നിലനിൽക്കുമെന്നും മൈഹോംഡോട്ട് ഐഇ നടത്തിയ സർവേയിൽ വ്യക്തമാകുന്നു.
2015 അവസാനത്തോടെ വീടുവിലയിൽ മാന്ദ്യമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ പ്രോപ്പർട്ടികൾക്കുള്ള വില ആദ്യത്തെ പാദത്തിൽ ദേശീയ വ്യാപകമായി 2.1 ശതമാനം വർധിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഡബ്ലിനിലാകട്ടെ 0.9 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ള വർധന. കഴിഞ്ഞ രണ്ടുപാദങ്ങളിലും ഡബ്ലിനിൽ വില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 2015 ആദ്യ പാദത്തിലെ വില വർധനയ്ക്കു ശേഷം ഇതാദ്യമായാണ് ഡബ്ലിനിൽ വീടുവിലയിൽ വർധന ഉണ്ടാകുന്നത്.
ആദ്യപാദത്തിൽ തന്നെ രാജ്യമെമ്പാടും വീടു വില ഇത്രയും വർധിച്ച സാഹചര്യത്തിൽ ഈ വർഷം വില അഞ്ചു ശതമാനത്തോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഒരു പുതിയ വീടിന് ചോദിക്കുന്ന വില 220,000 യൂറോയാണ്. 2015 വർഷത്തിലെ അവസാന മൂന്നു മാസം കൊണ്ടുണ്ടായത് 5000 യൂറോയുടെ വർധനയാണ്. ഡബ്ലിനിലാകട്ടെ ഇത് 315,000 യൂറോയാണ്. 2,600 യൂറോയുടം വർധനയാണ് ഡബ്ലിനിൽ തന്നെയുണ്ടായിരിക്കുന്നത്.