- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വീടു വിലയിൽ 25 ശതമാനം ഇടിവ് നേരിടും; വിലയിടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ട്
ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ് ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നിലയിലുള്ള കടക്കെണിയായിരിക്കും ഇതിന് കാരണമാകുന്നതെന്നും ബ്രയാൻ ഗേയ്‌നോർ വ്യക്തമാക്കി. എന്നാൽ വീടുവിലയിടിവ് എപ്പോൾ സംഭവിക്കുമെ
ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ് ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നിലയിലുള്ള കടക്കെണിയായിരിക്കും ഇതിന് കാരണമാകുന്നതെന്നും ബ്രയാൻ ഗേയ്‌നോർ വ്യക്തമാക്കി.
എന്നാൽ വീടുവിലയിടിവ് എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ലെന്നും ബ്രയാൻ പറയുന്നു. ഒരുപക്ഷേ അത് ഈ വർഷം തന്നെയാകാം. അല്ലെങ്കിൽ അടുത്ത വർഷം. അതിന് കൃത്യമായ ഉത്തരം നൽകാനാവില്ലെന്നും ഏത് അവസ്ഥയിലും വിലയിടിവിനെ നേരിടാൻ തയാറായിക്കൊള്ളാൻ എന്നുമാണ് ബ്രയാൻ പ്രവചിക്കുന്നത്. ന്യൂസിലാൻഡിൽ മിക്കവരും വീടുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. അടിക്കടി വില വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ വീടു വില വർധിക്കുന്ന പ്രവണത കണ്ടുവരുന്നില്ല.
ഹൗസിങ് മാർക്കറ്റിൽ 2014-ൽ കണ്ട ഉണർവ് ഇപ്പോഴും സംഭവിക്കുന്നുണ്ട്. ഈ വർഷവും അതു തുടർന്നേക്കാം. എന്നാൽ ഈ ഉണർവിന് ഉടൻ തന്നെ അന്ത്യം സംഭവിക്കുമെന്നാണ് ഗേയ്‌നോർ വ്യക്തമാക്കുന്നത്. ഇത് അധികകാലം നീണ്ടു നിൽക്കുകയില്ലെന്നും വീടു വിലയിൽ ഇടിവ് അതോടുകൂടി സംഭവിക്കുമെന്നുമാണ് പറയപ്പെടുന്നത്. വീടുകളുടെ ലഭ്യതയും ഓസ്‌ട്രേലിയൻ സമ്പദ് ഘടനയും ഇതിന് കാരണമായി ചൂണ്ടിക്കാട്ടാമെന്നും ഗേയ്‌നോർ കൂട്ടിച്ചേർത്തു.
വീടുകളുടെ ലഭ്യത ഏറെയാകുമ്പോഴും വിലയിടിവ് സംഭവിക്കുന്ന കാര്യമാണ്. കൂടാതെ ഓസ്‌ട്രേലിയ സാമ്പത്തിക ഭദ്രത നേടുമ്പോൾ ഇവിടെ നിന്ന് ആൾക്കാർ അങ്ങോട്ട് പലായനം ചെയ്യുന്ന കാഴ്ചയും സാധാരണമാണ്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർ പിന്നീട് ന്യൂസിലാൻഡിലേക്ക് തിരിച്ചു വരാനും വിമുഖത കാണിക്കും. ഇവയൊക്കെ ഇവിടുത്തെ വീടുവിലയെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണെന്നാണ് ഗേയ്‌നോർ പറയുന്നത്.