- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തുടർച്ചയായി അഞ്ചാം മാസവും വീടുവില മുകളിലേക്കു തന്നെ; മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്തെ ഉയർന്ന വില
സിംഗപ്പൂർ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്ത് നോൺ ലാൻഡഡ് പ്രൈവറ്റ് ഹോമുകളുടെ റീസെയിൽ വില ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്തെ ഉയർന്ന വിലയാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് എസ്ആർഎക്‌സ് പ്രോപ്പർട്ടിയുടെ പ്രൈവറ്റ് റീസെയിൽ ഇൻഡക്‌സ് 168.8 ആണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 2014 സെപ്റ്റംബറിനു ശേഷം ഉയർന്ന വിലയാണിത്. അതേസമയം വീടുവില്പനയിലും ഫെബ്രുവരി മുതൽ 50 ശതമാനത്തോളം വർധനയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ വീടു വാങ്ങുന്നവർ അതു മറിച്ചു വിൽക്കുമ്പോൾ മാർക്കറ്റ് റേറ്റിനേക്കാൾ ഉയർന്ന വിലയാണ് ചോദിക്കുന്നത്. മാർച്ച് മുതൽ ഏപ്രിൽ ഇതുവരെയുള്ള കണക്കുപ്രകാരം പ്രൈവറ്റ് റീസെയിൽ പ്രൈസ് 0.5 ശതമാനം ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ കുത്തനെ ഉയർന്ന 1.1 ശതമാനമെന്നതാണ് ഇങ്ങനെ 0.5 ശതമാനത്തിലേക്ക് കുറഞ്ഞത്. ജനുവരിയിൽ ഒരു ശതമാനവും ഡിസംബറിൽ 0.3 ശതമാനവും നവംബറിൽ 0.6 ശതമാനവുമാണ് വില വർധന രേഖപ്പെടുത്തിയിരുന്നത്. 2016 മാർച്ച് മാസത്തെ അപേക്ഷ
സിംഗപ്പൂർ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്ത് നോൺ ലാൻഡഡ് പ്രൈവറ്റ് ഹോമുകളുടെ റീസെയിൽ വില ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്തെ ഉയർന്ന വിലയാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് എസ്ആർഎക്‌സ് പ്രോപ്പർട്ടിയുടെ പ്രൈവറ്റ് റീസെയിൽ ഇൻഡക്‌സ് 168.8 ആണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 2014 സെപ്റ്റംബറിനു ശേഷം ഉയർന്ന വിലയാണിത്.
അതേസമയം വീടുവില്പനയിലും ഫെബ്രുവരി മുതൽ 50 ശതമാനത്തോളം വർധനയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ വീടു വാങ്ങുന്നവർ അതു മറിച്ചു വിൽക്കുമ്പോൾ മാർക്കറ്റ് റേറ്റിനേക്കാൾ ഉയർന്ന വിലയാണ് ചോദിക്കുന്നത്. മാർച്ച് മുതൽ ഏപ്രിൽ ഇതുവരെയുള്ള കണക്കുപ്രകാരം പ്രൈവറ്റ് റീസെയിൽ പ്രൈസ് 0.5 ശതമാനം ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ കുത്തനെ ഉയർന്ന 1.1 ശതമാനമെന്നതാണ് ഇങ്ങനെ 0.5 ശതമാനത്തിലേക്ക് കുറഞ്ഞത്. ജനുവരിയിൽ ഒരു ശതമാനവും ഡിസംബറിൽ 0.3 ശതമാനവും നവംബറിൽ 0.6 ശതമാനവുമാണ് വില വർധന രേഖപ്പെടുത്തിയിരുന്നത്.
2016 മാർച്ച് മാസത്തെ അപേക്ഷിച്ച് ഈ വർഷം മാർച്ചിൽ റീസെയിൽ വിലയിൽ 2.2 ശതമാനം വർധനയാണുണ്ടായത്. രാജ്യമെമ്പാടുമുള്ള മേഖലകളിൽ ഇത്തരത്തിൽ വില വർധനയാണ് രേഖപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ജില്ലകളിൽ ഓരോ മാസവും 0.4 ശതമാനവും സിറ്റി മേഖലകളിൽ 0.7 ശതമാനവും ഉൾപ്രദേശങ്ങളിൽ 0.4 ശതമാനവും വില വർധനയാണ് ഉണ്ടായിട്ടുള്ളത്.