- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ആവശ്യക്കാരില്ല; വീട്ടുവാടകയിൽ 30 ശതമാനം വരെ ഇടിവിലേക്ക് ഖത്തർ വീടുവിപണി; ആറു മാസം വരെ സൗജന്യ താമസം വാഗ്ദാനം ചെയ്തും റിയൽ എസ്റ്റേറ്റ് കമ്പനികൾ
ദോഹ: ആവശ്യക്കാർ കുറയുകയും വീടുകളുടെ ലഭ്യത വർധിക്കുകയും ചെയ്തതോടെ രാജ്യത്ത് വീട്ടുവാടകയിനത്തിൽ കുത്തനം ഇടിവു രേഖപ്പെടുത്തി. സമീപഭാവയിൽ ചിലയിടങ്ങളിൽ വീടുവാടക 30 ശതമാനം വരെ വാടകയിനത്തിൽ ഇടിവുണ്ടായേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതേസമയം വിപണിയിൽ പിടിച്ചു നിൽക്കുന്നതിനും വാടക കുറയ്ക്കാൻ ധൈര്യപ്പെടാത്തതുമായ ചില റിയൽ എസ്റ്റേറ്റ് കമ്പനികൾ ആകർഷകമായ പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ആറു മാസം വരെ സൗജന്യ താമസം വാഗ്ദാനം ചെയ്താണ് ഇത്തരം കമ്പനികൾ ഓഫർ ഇറക്കിയിരിക്കുന്നത്. വീടുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുകയും അത്രത്തോളം ആവശ്യക്കാർ ഇല്ലാതെ വരികയും ചെയ്തതോടെ വാടകയിനത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വരുത്താൻ നിർബന്ധിതരായിരിക്കുകയാണ് വീട്ടുടമസ്ഥർ എന്നാണ് ഒരു റിയൽ എസ്‌റ്റേറ്റ് എക്‌സ്പർട്ട് വെളിപ്പെടുത്തുന്നത്. വീടുകൾ വാടകക്കാരില്ലാതെ ഒഴിച്ചിടുന്നതിനെക്കാൾ നല്ലത് കുറഞ്ഞ വാടകയ്ക്ക് വീടു നൽകുകയാണെന്നും ഇയാൾ പറയുന്നു. 8000 റിയാലിന് വാടകയ്ക്കു കൊടുത്തിരുന്ന വീടുകൾ ഇപ്പോൾ 6000 റിയാലിന
ദോഹ: ആവശ്യക്കാർ കുറയുകയും വീടുകളുടെ ലഭ്യത വർധിക്കുകയും ചെയ്തതോടെ രാജ്യത്ത് വീട്ടുവാടകയിനത്തിൽ കുത്തനം ഇടിവു രേഖപ്പെടുത്തി. സമീപഭാവയിൽ ചിലയിടങ്ങളിൽ വീടുവാടക 30 ശതമാനം വരെ വാടകയിനത്തിൽ ഇടിവുണ്ടായേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതേസമയം വിപണിയിൽ പിടിച്ചു നിൽക്കുന്നതിനും വാടക കുറയ്ക്കാൻ ധൈര്യപ്പെടാത്തതുമായ ചില റിയൽ എസ്റ്റേറ്റ് കമ്പനികൾ ആകർഷകമായ പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ആറു മാസം വരെ സൗജന്യ താമസം വാഗ്ദാനം ചെയ്താണ് ഇത്തരം കമ്പനികൾ ഓഫർ ഇറക്കിയിരിക്കുന്നത്.
വീടുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുകയും അത്രത്തോളം ആവശ്യക്കാർ ഇല്ലാതെ വരികയും ചെയ്തതോടെ വാടകയിനത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വരുത്താൻ നിർബന്ധിതരായിരിക്കുകയാണ് വീട്ടുടമസ്ഥർ എന്നാണ് ഒരു റിയൽ എസ്‌റ്റേറ്റ് എക്‌സ്പർട്ട് വെളിപ്പെടുത്തുന്നത്. വീടുകൾ വാടകക്കാരില്ലാതെ ഒഴിച്ചിടുന്നതിനെക്കാൾ നല്ലത് കുറഞ്ഞ വാടകയ്ക്ക് വീടു നൽകുകയാണെന്നും ഇയാൾ പറയുന്നു. 8000 റിയാലിന് വാടകയ്ക്കു കൊടുത്തിരുന്ന വീടുകൾ ഇപ്പോൾ 6000 റിയാലിന് ലഭിക്കും.
20,000 മുതൽ 25,000 റിയാൽ വരെ വാടകയുണ്ടായിരുന്ന ആഡംബര ഭവനങ്ങളുടെ വാടക ഇപ്പോൾ 15,000 റിയാൽ മുതൽ 16,000 റിയാൽ വരെയായി ഇടിഞ്ഞു. വാടകക്കാരില്ലാതെ വീടുകൾ ഒഴിച്ചിടുന്നത് നിക്ഷേപകർക്ക് ഏറെ നഷ്ടം വരുത്തുമെന്നതിനാലാണ് കുറഞ്ഞ വാടകയ്ക്കും വീടുകൾ നൽകുന്നത്. മറ്റെല്ലാ ജിസിസി രാഷ്ട്രങ്ങൾ പോലെ തന്നെ എണ്ണവിലയിലുണ്ടായ ഇടിവാണ് ഖത്തറിനും വിനയായത്. എണ്ണ വില താഴ്ന്നതോടെ പ്രോപ്പർട്ടി വിലയും ഇടിഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗം അതോടെ കൂപ്പുകുത്തി. സ്ഥല വില 25 ശതമാനം മുതൽ 30 ശതമാനം വരെയാണ് ഇക്കാലത്ത് ഇടിഞ്ഞത്. ചിലയിടങ്ങളിൽ ഇത് 50 ശതമാനം വരെയെത്തി.