- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഞ്ജുവിനെ ജീവിതത്തിലേക്കു തിരികെ വിളിച്ചൂടേ'? കുടുംബകാര്യം ചോദിച്ച വീട്ടമ്മയ്ക്കു ചുട്ട മറുപടി നൽകി ദിലീപ്
ദിലീപും മഞ്ജു വാര്യരും ജീവിതത്തിൽ വീണ്ടും ഒന്നിക്കുമോ? ആരാധകരിൽ പലർക്കുമുള്ള സംശയമാണിത്. എന്നാൽ, ഇക്കാര്യം ചോദിച്ച വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി എന്താണെന്നറിയേണ്ടേ? മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിൽ വച്ചാണ് മഞ്ജുവിനെ ജീവിതത്തിലേക്കു തിരികെ വിളിച്ചൂടേ എന്നു ചോദിച്ച വീട്ടമ്മയ്ക്കു ദിലീപ് ചുട്ട മറുപടി കൊടുത്തത്. വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണു മഞ്ജു വാര്യരുടെ കാര്യത്തിൽ ദിലീപിന്റെ പരസ്യപ്രതികരണം. അവതാരിക പേളിമാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ചോദിച്ചത് ഇങ്ങനെ: 'ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ'. ചോദ്യം കേട്ട് അക്ഷമനായി ദിലീപ് ഇങ്ങനെയാണു മറുപടി നൽകിയത്: 'ചേച്ചിയുടെ വീട്ടിലെ കാര്യത്തിൽ ഞാൻ ഇടപെട്ടില്ലല്ലോ. അപ്പോൾ പിന്നെ എന്റെ വീട്ടിലെ കാര്യത്തിൽ എന്തിന് ഇടപെടുന്നു'. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 1998 ഒക്ടോബർ 20നു വിവാഹിതരായ ദിലീപും മഞ്ജുവും 2014 ജ
ദിലീപും മഞ്ജു വാര്യരും ജീവിതത്തിൽ വീണ്ടും ഒന്നിക്കുമോ? ആരാധകരിൽ പലർക്കുമുള്ള സംശയമാണിത്.
എന്നാൽ, ഇക്കാര്യം ചോദിച്ച വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി എന്താണെന്നറിയേണ്ടേ? മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിൽ വച്ചാണ് മഞ്ജുവിനെ ജീവിതത്തിലേക്കു തിരികെ വിളിച്ചൂടേ എന്നു ചോദിച്ച വീട്ടമ്മയ്ക്കു ദിലീപ് ചുട്ട മറുപടി കൊടുത്തത്.
വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണു മഞ്ജു വാര്യരുടെ കാര്യത്തിൽ ദിലീപിന്റെ പരസ്യപ്രതികരണം. അവതാരിക പേളിമാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ചോദിച്ചത് ഇങ്ങനെ: 'ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ'.
ചോദ്യം കേട്ട് അക്ഷമനായി ദിലീപ് ഇങ്ങനെയാണു മറുപടി നൽകിയത്: 'ചേച്ചിയുടെ വീട്ടിലെ കാര്യത്തിൽ ഞാൻ ഇടപെട്ടില്ലല്ലോ. അപ്പോൾ പിന്നെ എന്റെ വീട്ടിലെ കാര്യത്തിൽ എന്തിന് ഇടപെടുന്നു'. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1998 ഒക്ടോബർ 20നു വിവാഹിതരായ ദിലീപും മഞ്ജുവും 2014 ജൂലായ് 24നാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. വിവാഹമോചനത്തിന് മുൻപ് രണ്ടു വർഷത്തോളം ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 2015 ഫെബ്രുവരിയിൽ കോടതി ഇവർക്ക് നിയമപരമായി വിവാഹമോചനം അനുവദിച്ചു.