- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ജീവൻ കൊടുത്ത് സഫിയ തിരിച്ചെടുത്തത് നാലു കുരുന്നുകളുടെ ജീവൻ; ബംഗ്ലാദേശി ആയയുടെ ധീരതയെ പ്രശംസിച്ച് എമിറേറ്റി കുടുംബം
അബുദാബി: സ്വന്തം ജീവൻ കടലിന് നൽകിയാണ് സഫിയ നാലു കുരുന്നുകളുടെ ജീവൻ തിരിച്ചെടുത്തത്. ദാബിയ ബീച്ചിലെ തിരയിൽപ്പെട്ട നാല് ആൺകുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം ബംഗ്ലാദേശുകാരിയായ ആയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദാബിയ ബീച്ചിൽ കുടുംബത്തോടൊപ്പം കളിക്കാനെത്തിയതായിരുന്നു എമിറേറ്റി കുടുംബത്തിലെ നാലു ആൺകുട്ടികൾ. എന്നാൽ കളിയുടെ ആവേശത്തിൽ
അബുദാബി: സ്വന്തം ജീവൻ കടലിന് നൽകിയാണ് സഫിയ നാലു കുരുന്നുകളുടെ ജീവൻ തിരിച്ചെടുത്തത്. ദാബിയ ബീച്ചിലെ തിരയിൽപ്പെട്ട നാല് ആൺകുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം ബംഗ്ലാദേശുകാരിയായ ആയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദാബിയ ബീച്ചിൽ കുടുംബത്തോടൊപ്പം കളിക്കാനെത്തിയതായിരുന്നു എമിറേറ്റി കുടുംബത്തിലെ നാലു ആൺകുട്ടികൾ. എന്നാൽ കളിയുടെ ആവേശത്തിൽ നാലു പേരും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
തിരയുടെ ആഘാതത്തിൽ പെട്ടു പോയ കുട്ടികളെ പിന്നാലെയെത്തിയ ആയ സഫിയ രക്ഷപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കൾ എത്തും മുമ്പു തന്നെ സഫിയ നാലു പേരേയും രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ശക്തമായ തിരയിൽപ്പെട്ട് സഫിയ മുങ്ങിത്താഴുകയായിരുന്നു. തിരയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന സഫിയ അവസാനം വലിച്ച് കരയ്ക്ക് അടുപ്പിച്ചുവെങ്കിലും ആംബുലൻസ് എത്തുന്നതിനു മുമ്പു തന്നെ അവർ മരിച്ചു.
സഫിയയുടെ ധീരമായ പ്രവർത്തി മൂലം തന്റെ മകന്റേയും മൂന്നു കൂട്ടുകാരുടേയും ജീവനാണ് രക്ഷിച്ചതെന്ന് അവരുടെ തൊഴിലുടമയായ അബു അബ്ദുള്ള പറയുന്നു. ആറിനും പത്തിനും ഇടയ്ക്ക് പ്രായമുള്ളവരാണ് സഫിയ രക്ഷപ്പെടുത്തിയ കുട്ടികൾ. നാലു വർഷമായി അബ്ദുള്ളയുടെ കുടുംബത്തോടൊപ്പമാണ് സഫിയ. അടുത്ത രണ്ടു മാസത്തിനുള്ളിൽ സഫിയയുടെ മകളുടെ വിവാഹം നടത്താനിരിക്കെയാണ് വിധി അവരെ തട്ടിയെടുത്തത്.
യാതൊരു മടിയുടെ കൂടാതെ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനായി ചാടിയിറങ്ങിയതെന്നും അവരുടെ ധീരതയെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും അബു അബ്ദുള്ള കൂട്ടിച്ചേർത്തു. സഫിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുണ്ടെന്നും മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി കൂടിയാലോചിച്ച് ഇവരുടെ കുടുംബത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും അബ്ദുള്ള വ്യക്തമാക്കി.