- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ മലയാളി വനിതാ തൊഴിലാളികൾക്ക് കൈത്താങ്ങുമായി കേരള വനിതാ കമ്മീഷൻ; പെൻഷൻ സംവിധാനം നടപ്പാക്കാൻ ആലോചന
ദുബൈ: യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന മലയാളി സ്ത്രീകൾക്ക് കൈത്താങ്ങുമായി കേരളാ വനിതാ കമ്മീഷൻ രംഗത്ത്. ഗൾഫിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന മലയാളി വനിതകൾക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്താൻ നീക്കം നടത്തുന്നതാണ് ഗാർഹിക തൊഴിലാളികൾക്ക് ഗുണകരമാകുന്നത്. കേരള വനിത കമ്മീഷൻ ഇടപെട്ടാണ് പെൻഷൻ സംവിധാനം ഏർ
ദുബൈ: യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന മലയാളി സ്ത്രീകൾക്ക് കൈത്താങ്ങുമായി കേരളാ വനിതാ കമ്മീഷൻ രംഗത്ത്. ഗൾഫിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന മലയാളി വനിതകൾക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്താൻ നീക്കം നടത്തുന്നതാണ് ഗാർഹിക തൊഴിലാളികൾക്ക് ഗുണകരമാകുന്നത്. കേരള വനിത കമ്മീഷൻ ഇടപെട്ടാണ് പെൻഷൻ സംവിധാനം ഏർപെടുത്താൻ പോകുന്നത്.
ദക്ഷിണേന്ത്യയിലെ വനിതാ തൊഴിലാളികൾക്കിടയിൽ വനിതാ കമ്മീഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കാളിത്ത
പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത്. യുഎഇ, ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ധാരാളം വനിതകൾ ഗാർഹിക
മേഖലയിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നുണ്ട്. വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തുന്ന
ഇവർക്ക് പറയത്തക്ക വരുമാനമൊന്നും ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം തൊഴിലാളികളുടെ പുനരധിവാസത്തിനായി പെൻഷൻ പദ്ധതി ഏർപ്പെടുത്തുന്നത്.
ഇതിന് പുറമെ വനിതാ ബിസിനസ് സംരംഭകരെ േപ്രാത്സാഹിപ്പിക്കാനുള്ള പദ്ധതികളും വനിത കമ്മീഷൻ മുന്നോട്ടു വെയ്ക്കുന്നുണ്ട്. മിക്ക പ്രവാസി മലയാളി വനിതകളും വീട്ടിൽ ഒതുങ്ങിക്കഴിയുന്ന അവസരത്തിൽ ഇത്തരം ബിസിനസ് സംരംഭങ്ങൾ സഹായകമാകും എന്നാണ് വനിതാ കമ്മീഷന്റെ നിഗമനം.