- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർക്കൊപ്പം വിദേശയാത്ര നടത്താൻ താമസാനുമതി കാര്യ വിഭാഗത്തിന്റെ അനുമതി നിർബന്ധം; നിയമം ലംഘിച്ചാൽ നാടുകടത്തൽ ഉറപ്പ്
കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർക്കൊപ്പം വിദേശയാത്ര നടത്താൻ താമസാനുമതി കാര്യ വിഭാഗത്തിന്റെ അനുമതി നിർബന്ധം. സ്‌പോൺസറുടെ കൂടെ ഗാർഹികത്തൊഴിലാളികൾ പോകണമെങ്കിൽ താമസാനുമതികാര്യ വിഭാഗം ഓഫിസിൽ നേരിട്ട് ഹാജരായി അനുമതി വാങ്ങണമെന്ന് പൊതു താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. ഗാർഹികത്തൊഴിൽ നിയമത്തിലെ നിലവിലുള്ള വ്യവസ്ഥ അനുസരിച്ചാണ് നടപടി. എന്നാൽ സ്‌പോൺസർ സ്വദേശി ആണെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയേണ്ടിവരും വിധം ഗാർഹിക തൊഴിലാളികളെ തൊഴിലുടമ കൊണ്ടുപോകുന്നതെങ്കിൽ ആ വിവരം സ്പോൺസർ മുൻകൂറായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിന്നാൽ വിസ റദ്ദാകുന്ന നടപടികൾ ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്നും തലാൽ അൽ മറാഫി അറിയിച്ചു. തൊഴിലുടമ ഗാർഹികത്തൊഴിലാളിയുടെ സമ്മതം കൂടാതെ വിദേശ രാജ്യത്തേയ്ക്ക് ജോലി ചെയ്യുന്നതിന് കൊണ്ടുപോകാൻ തുനിഞ്ഞാൽ സ്പോൺസറുടെ ചെലവിൽ തൊഴിലാളിയുടെ സ്വദേശത്തേയ്ക്ക് അയയ്ക്കാമെന്നാണ് ന
കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർക്കൊപ്പം വിദേശയാത്ര നടത്താൻ താമസാനുമതി കാര്യ വിഭാഗത്തിന്റെ അനുമതി നിർബന്ധം. സ്‌പോൺസറുടെ കൂടെ ഗാർഹികത്തൊഴിലാളികൾ പോകണമെങ്കിൽ താമസാനുമതികാര്യ വിഭാഗം ഓഫിസിൽ നേരിട്ട് ഹാജരായി അനുമതി വാങ്ങണമെന്ന് പൊതു താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു.
ഗാർഹികത്തൊഴിൽ നിയമത്തിലെ നിലവിലുള്ള വ്യവസ്ഥ അനുസരിച്ചാണ് നടപടി. എന്നാൽ സ്‌പോൺസർ സ്വദേശി ആണെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയേണ്ടിവരും വിധം ഗാർഹിക തൊഴിലാളികളെ തൊഴിലുടമ കൊണ്ടുപോകുന്നതെങ്കിൽ ആ വിവരം സ്പോൺസർ മുൻകൂറായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിന്നാൽ വിസ റദ്ദാകുന്ന നടപടികൾ ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്നും തലാൽ അൽ മറാഫി അറിയിച്ചു.
തൊഴിലുടമ ഗാർഹികത്തൊഴിലാളിയുടെ സമ്മതം കൂടാതെ വിദേശ രാജ്യത്തേയ്ക്ക് ജോലി ചെയ്യുന്നതിന് കൊണ്ടുപോകാൻ തുനിഞ്ഞാൽ സ്പോൺസറുടെ ചെലവിൽ തൊഴിലാളിയുടെ സ്വദേശത്തേയ്ക്ക് അയയ്ക്കാമെന്നാണ് നിയമവ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.