- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ സ്കൂളിൽ അയയ്ക്കാൻ എത്തിയപ്പോൾ പരിചയപ്പെട്ട പ്രവാസി യുവാവിനെ നഗ്‌ന ചിത്രങ്ങൾ അയച്ചു കൊടുത്തു വശീകരിച്ചു; ഭർത്താവിനെ ഉപേക്ഷിക്കാൻ യുവാവ് നിർബന്ധിച്ചപ്പോൾ കേസ് നൽകി; ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തി ദുബായ് കോടതി
ദുബായ്: പ്രവാസി യുവാവിന് നഗ്‌ന ചിത്രങ്ങൾ അയച്ചുകൊടുത്ത് യുവതി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി കേസ്. 29 വയസുകാരിയായ എമിറേറ്റി യുവതിയും 28 വയസുകാരനായ കൊമോറസ് ദ്വീപ് നിവാസിയുമാണ് കേസിലകപ്പെട്ടത്. രഹസ്യ ബന്ധം പുലർത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എല്ലാ കുറ്റവും യുവാവിന്റെ തലയിൽ വച്ചുകൊടുക്കാനുള്ള യുവതിയുടെ ശ്രമവ
ദുബായ്: പ്രവാസി യുവാവിന് നഗ്‌ന ചിത്രങ്ങൾ അയച്ചുകൊടുത്ത് യുവതി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി കേസ്. 29 വയസുകാരിയായ എമിറേറ്റി യുവതിയും 28 വയസുകാരനായ കൊമോറസ് ദ്വീപ് നിവാസിയുമാണ് കേസിലകപ്പെട്ടത്. രഹസ്യ ബന്ധം പുലർത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എല്ലാ കുറ്റവും യുവാവിന്റെ തലയിൽ വച്ചുകൊടുക്കാനുള്ള യുവതിയുടെ ശ്രമവും നടന്നില്ല. രണ്ടു പേരും കുറ്റക്കാരണെന്നാണ് ദുബായ് കോടതിയുടെ കണ്ടെത്തൽ.
ദുബായിൽ നടന്ന സംഭവത്തിൽ മക്കളെ സ്‌കൂളിലാക്കാൻ എത്തിയപ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. തുടർന്ന് യുവതി കീക്ക് എന്ന സോഷ്യൽ മീഡിയ ആപ്‌സുവഴി യുവാവിന് നഗ്‌ന ചിത്രങ്ങൾ അയച്ചു. ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ബന്ധം ദൃഢമായതോടെ ഭർത്താവിനെ ഉപേക്ഷിക്കാൻ യുവാവ് യുവതിയെ നിർബന്ധിച്ചു. എന്നാൽ ഇവർ അതിന് വഴങ്ങിയില്ല.
ഇതോടെ തനിക്ക് കീക്കിൽ അയച്ചുനൽകിയ ചിത്രങ്ങൾ ഭർത്താവിനെ കാണിക്കുമെന്നായി യുവാവിന്റെ ഭീഷണി. ഒടുവിൽ ശല്യം സഹിക്കാനാവാതെ ഒടുവിൽ യുവതിതന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. താൻ കുറ്റക്കാരിയല്ലെന്നും യുവാവ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നുമാണ് യുവതിയുടെ വിശദീകരണം.
എന്നാൽ കൂടുതൽ തെളിവുകൾ യുവാവ് ഹാജരാക്കിതോടെ യുവതിയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഈ മാസം അവസാനം ഇരുവർക്കും എതിരെയുള്ള കുറ്റങ്ങളിൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കടുത്ത ശിക്ഷ ഇരുവർക്കും ലഭിക്കുമെന്നാണ് സൂചന. വിവാഹിതരാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ദുബായിൽ കുറ്റകരമാണ്.