- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് സോമിലിയുടെ വീട്ടുകാർ; ഭർതൃവീട്ടിൽ മകൾക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നതായി അമ്മയുടെ പരാതി
കോതമംഗലം :കുറ്റിലഞ്ഞി മറ്റത്തിൽ വീട്ടിൽ സോമിലി എബിനെ (22) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8 മണിയോടെ ഭർത്താവ് മുളവൂർ വെള്ളത്തിനാനിക്കൽ എബിൻ ജോണിന്റെ വീട്ടിലാണ് സോമിലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
സോമിലിയുടെ മാതാവ് മിനി ഇക്കാര്യം ചൂണ്ടികാട്ടി പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇൻക്വസ്റ്റിന് ശേഷം നടപടികൾ പൂർത്തീകരിച്ച് നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തും.
രാവിലെ 11 മണിയോടെയാണ് സോമിലി മരണപെട്ടതായി ഭർത്താവിന്റെ വീട്ടുകാർ സോമിലിയുടെ ബന്ധുക്കളെ അറിയിക്കുന്നത്. രണ്ടര വർഷം മുൻബാണ് സോമിലിയെ മുളവൂർ പൊന്നിരിക്കപറബിൽ വെള്ളത്തിനാനിക്കൽ എബിൻ ജോണുമായുള്ള വിവാഹം നടത്തിയത്.
ഇവർക്ക് ഒന്നരവയസുള്ള ഒരു കുട്ടിയുമുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച്ച ഭർത്താവിന്റെ വീട്ടിൽ വച്ച് ക്രൂര മർദ്ദനമേറ്റതായി തിങ്കളാഴ്‌ച്ച വിളിച്ച് സോമിലി മാതാവിനോട് പരാതി പറഞ്ഞിരുന്നു. വീട്ടുകാരുടെ ഇടപെടലാണ് ഭർത്താവ് മർദ്ദിക്കാൻ കാരണമെന്നാണ് മാതാവിനോട് ഫോണിൽ പറഞ്ഞിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാനിരിക്കെയാണ് ഇന്ന് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 14 ാം വാർഡിൽ കുറ്റിലഞ്ഞി സ്വദേശി മിനിയുടേയും അന്തരിച്ച സോമിയുടേയും മകളാണ് മരണപെട്ട സോമിലി. സഹോദരൻ : ബേസിൽ. .
മറുനാടന് മലയാളി ലേഖകന്.