- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഡോസ് കോവിഷീൽഡ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് 2 ഡോസ് വാക്‌സീൻ; തലയോലപ്പറമ്പിൽ വീട്ടമ്മ നിരീക്ഷണത്തിൽ; ആളുമാറിയെന്ന് കരുതി സംഭവിച്ചതാണെന്ന് വിശദീകരണം
തലയോലപ്പറമ്പ്: കോവിഡ് വാക്‌സിൻ ഒന്നാം ഡോസും രണ്ടാം ഡോസും മാറിമാറി എടുത്ത സംഭവം വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ രണ്ട് ഡോസ് ഒരുമിച്ചെടുക്കുന്നത് ഒരുപക്ഷെ ആദ്യത്തെ സംഭവമാണ്.തലയോലപ്പറമ്പിൽ വാക്‌സിനെടുക്കാൻ ചെന്ന വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കിട്ടിയത്.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 2ാം ഡോസ് കോവിഡ് പ്രതിരോധ വാക്‌സീൻ എടുക്കാൻ എത്തിയ വീട്ടമ്മയ്ക്കാണ് 2 ഡോസ് വാക്‌സീൻ ാെരുമിച്ച് കിട്ടിയത്യ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ എത്തിയത്. ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം സാരി നേരെ ഇടുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നു എന്ന് വടയാർ കോരപ്പുഞ്ചയിൽ സരള തങ്കപ്പൻ പറഞ്ഞു. സരള നിരീക്ഷണത്തിലാണ്.
ആദ്യം സരളയ്ക്ക് കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയിൽ ഡെത്ത് സർട്ടിഫിക്കറ്റിനു വന്ന ആൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോയി മടങ്ങി എത്തിയപ്പോൾ കസേരയിൽ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത് എന്നാണ് നഴ്‌സിന്റെ വിശദീകരണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബിജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ