- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വീടുവില അടുത്ത മാർച്ച് മുതൽ 7.5 ശതമാനം ഇടിയും; ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിൽ; കൂടുതൽ കരുതൽ വേണമെന്ന് ബാങ്കുകൾ
മെൽബൺ: വീടുവിലയിൽ അടുത്ത മാർച്ചോടെ ഇടിവു നേരിടുമെന്നും ഇത് ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തുമെന്നും തന്മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് വിവിധ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകൾ മുന്നറിയിപ്പു നൽകുന്നു. അടുത്ത മാർച്ച് മുതൽ വീടു വിലയിൽ 7.5 ശതമാനം ഇടിവാണ് രേഖപ്പെടുത്താൻ പോകുന്നത്. ഇത് ഹൗസിങ് ല
മെൽബൺ: വീടുവിലയിൽ അടുത്ത മാർച്ചോടെ ഇടിവു നേരിടുമെന്നും ഇത് ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തുമെന്നും തന്മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് വിവിധ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകൾ മുന്നറിയിപ്പു നൽകുന്നു. അടുത്ത മാർച്ച് മുതൽ വീടു വിലയിൽ 7.5 ശതമാനം ഇടിവാണ് രേഖപ്പെടുത്താൻ പോകുന്നത്. ഇത് ഹൗസിങ് ലെൻഡിംഗിനേയും കൺസ്ട്രക്ഷൻ ആക്ടിവിറ്റികളേയും സാരമായി ബാധിക്കും. മെല്ലെ രാജ്യത്തിന്റെ സമ്പദ് ഘടനയെ ഇതു ബാധിക്കുകയും ചെയ്യുമെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്.
2016 മാർച്ചിൽ തുടങ്ങുന്ന വീടുവില ഇടിവ് 2017 ജൂൺ വരെ തുടരും. ഓസ്‌ട്രേലിയയിലെ വീടു വില കുത്തനെ ഉയർന്നതു പോലെ തന്നെ ഇടിവും നേരിടാൻ പോകുകയാണ്. ഹൗസിങ് വിപണിയിലെ മാന്ദ്യം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും സാരമായി ബാധിക്കും. ചൈനയ്ക്ക് നേരിട്ടതിലും മോശമായ രീതിയിലായിരിക്കും ഇത് രാജ്യത്തെ ബാധിക്കുക.
ഈ ഘടകങ്ങളെല്ലാം കൂടിച്ചേരുമ്പോൾ നിലവിൽ താഴ്ന്നിരിക്കുന്ന പലിശ നിരക്ക് ഉയർത്താൻ റിസർവ് ബാങ്കും നിർബന്ധിതമാകും. വീടു വിപണി നിലവിൽ ശക്തമായിരിക്കുന്ന സിഡ്‌നിയിലും മെൽബണിലുമായിരിക്കും ഇത്തരത്തിൽ വിലയിടിവ് ശക്തമായി നേരിടുക. വീടുവിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം സമ്പദ് ഘടനയെ വല്ലാതെ ഉലച്ചുകളയുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധനായ അലക്‌സ് ജോയ്‌നർ വ്യക്തമാക്കുന്നത്.
പ്രോപ്പർട്ടി മാർക്കറ്റിലെ ഇടിവു മൂലം സാമ്പത്തിക മേഖലയിലുണ്ടാകുന്ന പതനം പ്രവചിക്കുകയല്ലെന്നും അടുത്ത വർഷം പ്രോപ്പർട്ടി മാർക്കറ്റിൽ ഉണ്ടാകാൻ പോകുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പു നൽകുകയാണെന്നുമാണ് ഇവർ പറയുന്നത്. രാജ്യത്തെ ജനപ്പെരുപ്പം മന്ദഗതിയിലാകുന്നതും രാജ്യത്തെ രണ്ട് വൻ നഗരങ്ങളിലെ വീടുവില റെക്കോർഡ് നിരക്കിൽ നിൽക്കുന്നതും ഹൗസിങ് ഓവർ സപ്ലൈയുമെല്ലാം പ്രോപ്പർട്ടി മാർക്കറ്റിലെ മോശമായി ബാധിക്കുന്ന കാര്യങ്ങളാണ്.
സാമ്പത്തിക മാന്ദ്യം പടിക്കലെത്തി നിൽക്കുകയാണെന്ന് പലരും പ്രവചിച്ചിരുന്നുവെങ്കിലും ഇതുവരെ ഓസ്‌ട്രേലിയ മാന്ദ്യത്തിൽ നിന്നു രക്ഷപ്പെട്ടിരിക്കുകയായിരുന്നു. പ്രോപ്പർട്ടി മാർക്കറ്റിൽ ശക്തമായ ഇടിവു നേരിടുന്നതിന് മുമ്പു തന്നെ ഇതിനെ ചെറുക്കാൻ നടപടികൾ സ്വീകരിക്കാത്ത പക്ഷം, രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.