- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ കുടുംബ ചെലവ് വർധിക്കുന്നു; ഒരു മാസത്തെ വീട്ടുചെലവ് ശരാശരി 2448 യൂറോ
ബെർലിൻ: ജർമനിയിൽ കുടുംബചെലവുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. കുടുംബ ബജറ്റിന്റെ മൂന്നിലൊരു ഭാഗവും വീടിനു വേണ്ടിയാണ് ചെലവാക്കുന്നതെന്നും ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നു. വരുമാനത്തിന്റെ മൂന്നിൽ ഒന്ന് പങ്ക് കുടുംബ ചെലവുകൾക്കായി ജർമൻ വംശജർ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. 2448 യൂറോയാണ് ഒരു മാസം ഒരു സാധാരണ
ബെർലിൻ: ജർമനിയിൽ കുടുംബചെലവുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. കുടുംബ ബജറ്റിന്റെ മൂന്നിലൊരു ഭാഗവും വീടിനു വേണ്ടിയാണ് ചെലവാക്കുന്നതെന്നും ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നു. വരുമാനത്തിന്റെ മൂന്നിൽ ഒന്ന് പങ്ക് കുടുംബ ചെലവുകൾക്കായി ജർമൻ വംശജർ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. 2448 യൂറോയാണ് ഒരു മാസം ഒരു സാധാരണ കുടുംബത്തിന്റെ ശരാശരി ചെലവ്. ഈ തുകയുടേ തന്നെ നല്ലൊരു പങ്കും ബങ്കിലേക്കും മറ്റും വീടിനുള്ള അടവായി നേരിട്ടു പോവുന്നതെന്നും ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിറ്റിക്‌സ് പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കി. അതായത് 2008ൽ വരുമാനത്തിന്റെ 32%മായിരുന്നു ഈ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് 34.5%മായി വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
വെസ്‌റ്റേൺ ജർമനിയെ അപേക്ഷിച്ച് ഈസ്‌റ്റേൺ ജർമനിയിലാണ് ഈ റേറ്റിൽ താരതമ്മ്യേന കുറവ് ഉള്ളത്. വെസ്‌റ്റേൺ ജർമനിയിൽ കുടുംബച്ചെലവുകൽക്കായി ഒരുമാസം ശരാശരി 888 യൂറോ ആണ് ചെലവാക്കുന്നത്. ഈസ്‌റ്റേൺ ജർമനിയിൽ ഇത് 684 യൂറോ ആണ്.
ഭക്ഷണത്തിനും വസ്ത്രത്തിനുമായി വരുമാനത്തിന്റെ 19 ശതമാനവും ട്രാൻസ്‌പോർട്ടിനും കമ്മ്യൂണിക്കേഷനുമായി 17 ശതമാനവും വിനോദോപാദികൾക്കായി 16 ശതമാനവും ജർമൻകാർ ചെലവാക്കുന്നു. മദ്യത്തിനു സിഗററ്റിനുമായി ചെലവാക്കുന്നവരുമുണ്ട്.