ഹ്യൂസ്റ്റൺ: ഫ്ളോറിഡാ സ്‌ക്കൂളിൽ നടന്ന വെടിവെപ്പിൽ പതിനേഴ് പേർകൊല്ലപ്പെട്ടതോടെ അമേരിക്കയിൽ തോക്ക് നിയന്ത്രണ നിയമങ്ങൾകർശനമാക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധ സമരങ്ങളിൽക്ലാസ്സുകൾ ബഹിഷ്‌ക്കരിച്ചു പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സ്‌ക്കൂളുകളിൽ നിന്നും സസ്പെന്റ് ചെയ്യുമെന്ന് നീഡ് വില്ലിഇന്റിപെന്റഡ് സ്‌ക്കൂൾ വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ട് കർട്ടിസ്റോഡിസ് മുന്നറിയിപ്പ് നൽകി.

ഹൂസ്റ്റൺ ഷുഗർലാന്റ്(സൗത്ത് വെസ്റ്റ്) സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസജില്ലയിലെ സൂപ്രണ്ട് ഇതു സംബന്ധിച്ചുള്ള അറിയിപ്പു സ്‌ക്കൂൾ സോഷ്യൽമീഡിയാ സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 21 ബുധനാഴ്ചയാണ്രക്ഷിതാക്കൾക്ക് അറിയിപ്പു ലഭിച്ചത്.

ഫ്ളോറിഡാ വിദ്യാർത്ഥി സംഘടനകൾ മാര്ച്ച് 24ന് വാഷിങ്ടൺ ഡിസിയിൽസംഘടിപ്പിക്കുന്ന മാർച്ച് ഫോർ അവർ ലൈവ്ഡ്), ഏപ്രിൽ 24ന്രാജ്യവ്യാപകമായി നടത്തുന്ന സ്‌ക്കൂൾ ബഹിഷ്‌ക്കരണം തുടങ്ങിയ പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ വിലക്കുകഎന്നതാണഅ സൂപ്രണ്ട് ലക്ഷ്യമിടുന്നത്. വിലക്ക് ലംഘിച്ചു
പങ്കെടുക്കുന്നവർക്ക് മൂന്നു ദിവസത്തെ സസ്പെൻഷൻ ലഭിക്കുമെന്ന്കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണംഒന്നോ, അമ്പതോ, നൂറോ ആണെന്നത് പ്രശ്നമല്ലെന്നും, അച്ചടക്കംപാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുവാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നുംസൂപ്രണ്ട് പറഞ്ഞു.