ഹൂസ്റ്റൺ : കഴിഞ്ഞ ആറു വർഷമായി ഹൂസ്റ്റൺ സിറ്റി കൗൺസിൽമെമ്പറായി സേവനം അനുഷ്ഠിച്ചിരുന്ന ലാറി ഗ്രീൻ (52) അന്തരിച്ചു.മാർച്ച് ആറ് ചൊവ്വാഴ്ച രാത്രിയിൽ കൗൺസിൽ മീറ്റിംഗിങ്ങിൽപങ്കെടുക്കേണ്ട ലാറി എത്തിച്ചേരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരണംസംശായാസ്പദമല്ലെന്നും വീടിനകത്ത് ആരെങ്കിലും ബലം പ്രയോഗിച്ചുപ്രവേശിച്ചതായി കാണുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി നടന്ന മീറ്റിങ്ങിൽ മേയർ സിൽവിസ്റ്റർ ടർണറാണ്ലാറി അന്തരിച്ച വിവരം അറിയിച്ചത്. 20 വർഷമായി അറ്റോർണിയായിപ്രവർത്തിക്കുന്ന ലാറി ഹൂസ്റ്റണിൽ എല്ലാവർക്കും സുപരിചിതനാണ്.ഈയിടെയാണ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആൻഡ്ഇൻഫ്രാസ്ട്രക്ച്ചർ അധ്യക്ഷനായി ലാറിയെ മേയർ നിയമിച്ചത്. ലാറിയുടെനിര്യാണത്തിൽ ഹൂസ്റ്റൺ സിറ്റി കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.ലാറിയുടെ മരണ കാരണം പിന്നീട് വെളിപ്പെടുത്തുമെന്ന് മെഡിക്കൽഎക്സാമിനർ ഓഫീസ് അറിയിച്ചു.