ഹൂസ്റ്റൺ: ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം തകർന്നഹൂസ്റ്റണിലെ ദുരന്തബാധിതർക്ക് സാന്ത്വനവുമായി എത്തിയ എംഎ‍ൽഎ.മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണ് (മാഗ്) ന്റെ നേതൃത്വത്തിൽഹൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ഹൂസ്റ്റണ് മലയാളികൾഹൃദ്യമായ പൗരസ്വീകരണം നല്കി.

സ്റ്റാഫോർഡിലെ ഓൾ സെയിന്റ്സ് എപ്പിസ്‌കോപ്പൽ ചർച്ച് ഓഡിറ്റോറിയത്തിലാണ്ചടങ്ങ് സംഘടിപ്പിച്ചത്. പ്രളയദുരന്തത്തെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായ നിരവധിപ്രവാസികളുടെയും ഇന്ത്യക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ചശേഷമാണ് പി.സി. ജോർജ്‌സ്വീകരണത്തിനെത്തിയത്. യോഗത്തിനു മുന്പായി മലയാളി അസോസിയേഷൻ ആസ്ഥാന കേന്ദ്രമായകേരളഹൗസ്' സന്ദർശിക്കുകയും ഇന്ത്യ പ്രസ് ക്ലബ് സംഘടിപ്പിച്ച ''മീറ്റ് ദിപ്രസ്'' പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു

സമ്മേളനത്തിൽ അമേരിക്കൻ ഇന്ത്യൻ ദേശീയ ഗാനങ്ങൾക്കു ശേഷം ദുരന്തത്തിൽജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് 2മിനിറ്റ് മൗനമാചരിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്)പ്രസിഡന്റ് തോമസ് ചെറുകര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫൊക്കാനാ മുൻ പ്രസിഡന്റ് ജി.കെ. പിള്ള, ഫോമാ മുൻപ്രസിഡന്റ് ശശിധരൻ നായർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നിയുക്തപ്രസിഡന്റ് മധു കൊട്ടാരക്കര, ഡബ്ല്യു. എം.സി ഹൂസ്റ്റൺ പ്രസിഡന്റ് എസ്‌കെചെറിയാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹൂസ്റ്റണിലെ ദുരന്താനന്തരസാഹചര്യങ്ങൾ എങ്ങിനെ നേരിടണമെന്ന് ഡോ. മാണി സ്‌കറിയാ വിശദീകരിച്ചു. ഇന്ത്യ
പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്‌സ്വാഗതം ആശംസിച്ചു.

അനിൽ ആറന്മുള പ്രവാസികൾക്ക് നാട്ടിൽ നിന്ന് ലഭ്യമാകേണ്ട നിരവധിആവശ്യങ്ങൾ (സ്വത്തു സംരക്ഷണം ഉൾപ്പെടെ) ഉന്നയിച്ച് നിവേദനം നൽകി.തുടർന്ന് അദ്ദേഹത്തിന് ഹൂസ്റ്റൺ പൗരാവലിയുടെ സ്‌നേഹോപഹാരമായി സ്റ്റാഫോര്ഡ്‌സിറ്റി കൗണ്‌സില്മാന് കെൻ മാത്യു മെമെന്റോ സമ്മാനിച്ചു.

നേരിനൊപ്പം നാടിനൊപ്പം' എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 'ജനപക്ഷ' ത്തിന്റെ പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിച്ചു കഴിഞ്ഞതായി മറുപടി പ്രസംഗത്തിൽ എം എൽ എചൂണ്ടിക്കാട്ടി. സദസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ പി.സി.ജോര്ജ്, ചെറുവള്ളി എസ്റ്റേറ്റിൽ നിർദേശിക്കപ്പെട്ട ശബരിമല വിമാനത്താവളവും,ശബരി റെയിൽവേയും എത്രയും പെട്ടെന്ന് തന്നെ യാഥാർത്ഥ്യമാക്കുമെന്ന് മറുപടിപ്രസംഗത്തിൽ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പത്നി ഉഷാ ജോർജും ചടങ്ങിൽസന്നിഹിതയായിരുന്നു.

പൊന്നു പിള്ള നന്ദി പറഞ്ഞു. ജോർജ് ഈപ്പൻ, ജോർജ് കൊളച്ചേരിൽ എന്നിവർ എം.സിമാരായിരുന്നു.ഡോ.സാം ജോസഫിന്റെ നേതൃത്വത്തിൽ ജിജു കുളങ്ങര, ജോൺ W. വർഗീസ്, ജോർജ്കാക്കനാട്ട്, റജി കോട്ടയം, എബ്രഹാം ഈപ്പൻ, പ്രേം ദാസ്, ജോർജ് കൊളച്ചേരിൽ, സാജു,സെബാസ്റ്റ്യൻ പാലാ,ഫിലിപ്പ് കൊച്ചുമ്മൻ തുടങ്ങിവർ അടങ്ങിയ സ്വാഗതസംഘമാണ്
സ്വീകരണത്തിനു ചുക്കാൻ പിടിച്ചത്.സ്വീകരണത്തിന് ശേഷം സ്‌നേഹ സൽക്കാരവും ഉണ്ടായിരുന്നു.