- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ ഭക്തിനിർഭരമായി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കൺവൻഷൻ ഭക്തി നിർഭരമായി.ജൂൺ 16, 17 (വെള്ളി, ശനി) തീയ്യതികളിൽ സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് വൈകുന്നേരം 6 മുതൽ 9 വരെയായിരുന്നു യോഗങ്ങൾ. രക്ഷാധികാരിയും മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും ദൈവശാസ്ത്ര ചിന്തകനുമായ വെരി റവ പൗലോസ് പാറേക്കര കോർ എപ്പിസ്‌ക്കോപ്പായുടെ പ്രസംഗങ്ങൾ ശ്രവിക്കുവാൻ വിശ്വാസികളെ കൊണ്ട് ദേവാലയവും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. യോശുവയുടെ പുസ്തകം 20-ാം അദ്ധ്യായം ആധാരമാക്കി ആറ് സങ്കേത നഗരങ്ങളെ കുറിച്ച് ഗഹനവും ചിന്തോദ്ദീപകവുമായ ദൂതുകൾ അച്ചൻ നൽകി. വിശുദ്ധി, സന്തോഷം, രക്തക്കോട്ട, ഭൂജം, കൂട്ടായ്മ, ഉന്നതരാജ്യം എന്നീ അനുഭവങ്ങൾ ഒരു ദൈവപൈതൽ അനുഭവമാക്കണമെന്ന് പുതിയ നിയമ പശ്ചാത്തലത്തിൽ അച്ചൻ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.ആത്മീയ ചൈതന്യം തുളു
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കൺവൻഷൻ ഭക്തി നിർഭരമായി.ജൂൺ 16, 17 (വെള്ളി, ശനി) തീയ്യതികളിൽ സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് വൈകുന്നേരം 6 മുതൽ 9 വരെയായിരുന്നു യോഗങ്ങൾ.
രക്ഷാധികാരിയും മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും ദൈവശാസ്ത്ര ചിന്തകനുമായ വെരി റവ പൗലോസ് പാറേക്കര കോർ എപ്പിസ്‌ക്കോപ്പായുടെ പ്രസംഗങ്ങൾ ശ്രവിക്കുവാൻ വിശ്വാസികളെ കൊണ്ട് ദേവാലയവും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു.
യോശുവയുടെ പുസ്തകം 20-ാം അദ്ധ്യായം ആധാരമാക്കി ആറ് സങ്കേത നഗരങ്ങളെ കുറിച്ച് ഗഹനവും ചിന്തോദ്ദീപകവുമായ ദൂതുകൾ അച്ചൻ നൽകി. വിശുദ്ധി, സന്തോഷം, രക്തക്കോട്ട, ഭൂജം, കൂട്ടായ്മ, ഉന്നതരാജ്യം എന്നീ അനുഭവങ്ങൾ ഒരു ദൈവപൈതൽ അനുഭവമാക്കണമെന്ന് പുതിയ നിയമ പശ്ചാത്തലത്തിൽ അച്ചൻ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.ആത്മീയ ചൈതന്യം തുളുമ്പുന്ന ഗാനങ്ങൾ ആലപിച്ച് സബാൻ സാമിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.
രണ്ട് ദിവസങ്ങളിലായി യോഗങ്ങളിൽ സംബന്ധിച്ച വൈദികർക്കും, വിശ്വാസ സമൂഹത്തിനും പ്രത്യേകിച്ച് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക ഭാരവാഹികൾക്കും അനുഗ്രഹകരമായ കൺവൻഷന്റെ നടത്തിപ്പിനായി സഹായിച്ച എല്ലാവർക്കും പബ്ലിക്ക് റിലേഷൻസ് ഓഫീസർ റവ കെ ബി കുരുവിള നന്ദി പ്രകാശിപ്പിച്ചു.ശനിയാഴ്ചത്തെ യോഗത്തിന് ശേഷം പ്രസിഡന്റ് വെരി റവ സഖറിയാ പുന്നൂസ് കോർ എപ്പിസ്‌ക്കോപ്പായുടെ ആശിർവാദത്തോടെ കൺവൻഷൻ സമാപിച്ചു.