- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂസ്റ്റൺ എക്യൂമെനിക്കൽ ക്ലെർജി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ വൈദീക കൂട്ടായ്മ നടത്തി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ക്ലർജി ഫെല്ലോഷിപ്പിന്റെ ആഭി മുഖ്യത്തിൽ വൈദികരുടെ കൂട്ടായ്മ അനുഗ്രഹകരമായി നടത്തി. ഹൂസ്റ്റണിലെ വിവിധ എപ്പിസ്‌ക്കോപ്പൽ സഭകളിലെ വൈദികർ പങ്കെടുത്ത കൂട്ടായ്മ ജൂലൈ 4 ന് സെന്റ് തോമസ് ഇവാൻജലിക്കൽ ദേവാലയത്തിൽ വച്ചാണ് നടത്തപ്പെട്ടത്. റവ ജോൺസൺ ഉണ്ണിത്താൻ പ്രാരംഭ പ്രാർത്ഥന നടത്തി. തുടർന്ന് സെക്രട്ടറി റവ കെ ബി കുരുവിള മുഖ്യാതിഥിയായി പങ്കെടുത്ത ഇവൻജലിക്കൽ സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് മോസ് റവ ഡോ സി വി മാത്യു തിരുമേനിയും സഹധർമ്മിണിയേയും വന്നുചേർന്ന ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.അഭിവന്ദ്യ തിരുമേനി, ശുശ്രൂഷാ രഗത്ത് നമ്മുടെ കർത്താവായയേശുക്രിസ്തുവിൽ വിളങ്ങി ശോഭിച്ച മനസലിവ്, കരയുന്ന കണ്ണുകൾ, സ്പർശിക്കുന്ന കരം, സേവനത്തിനായി ഓടുന്ന കാലുകൾ എന്നീ സ്വഭാവ ശ്രേഷ്ഠതകളെ കുറിച്ച് ദൂത് നൽകി. തുടർന്ന് ദൂതിനെ ആധാരമായി ചർച്ചയും നടന്നു. റവ ഏബ്രഹാം വർഗീസ് പ്രാർത്ഥിച്ചു.വെരി റവ സഖറിയാ പുന്നൂസ് കോർ എപ്പിസ്‌ക്കോപ്പാ നന്ദി പ്രാകാശിപ്പിച്ചു. റവ ഫാ ഐസക് പ്
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ക്ലർജി ഫെല്ലോഷിപ്പിന്റെ ആഭി മുഖ്യത്തിൽ വൈദികരുടെ കൂട്ടായ്മ അനുഗ്രഹകരമായി നടത്തി. ഹൂസ്റ്റണിലെ വിവിധ എപ്പിസ്‌ക്കോപ്പൽ സഭകളിലെ വൈദികർ പങ്കെടുത്ത കൂട്ടായ്മ ജൂലൈ 4 ന് സെന്റ് തോമസ് ഇവാൻജലിക്കൽ ദേവാലയത്തിൽ വച്ചാണ് നടത്തപ്പെട്ടത്.
റവ ജോൺസൺ ഉണ്ണിത്താൻ പ്രാരംഭ പ്രാർത്ഥന നടത്തി. തുടർന്ന് സെക്രട്ടറി റവ കെ ബി കുരുവിള മുഖ്യാതിഥിയായി പങ്കെടുത്ത ഇവൻജലിക്കൽ സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് മോസ് റവ ഡോ സി വി മാത്യു തിരുമേനിയും സഹധർമ്മിണിയേയും വന്നുചേർന്ന ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.അഭിവന്ദ്യ തിരുമേനി, ശുശ്രൂഷാ രഗത്ത് നമ്മുടെ കർത്താവായ
യേശുക്രിസ്തുവിൽ വിളങ്ങി ശോഭിച്ച മനസലിവ്, കരയുന്ന കണ്ണുകൾ, സ്പർശിക്കുന്ന കരം, സേവനത്തിനായി ഓടുന്ന കാലുകൾ എന്നീ സ്വഭാവ ശ്രേഷ്ഠതകളെ കുറിച്ച് ദൂത് നൽകി.
തുടർന്ന് ദൂതിനെ ആധാരമായി ചർച്ചയും നടന്നു. റവ ഏബ്രഹാം വർഗീസ് പ്രാർത്ഥിച്ചു.വെരി റവ സഖറിയാ പുന്നൂസ് കോർ എപ്പിസ്‌ക്കോപ്പാ നന്ദി പ്രാകാശിപ്പിച്ചു. റവ ഫാ ഐസക് പ്രകാശിന്റെ പ്രാർത്ഥനയോടും തിരുമേനിയുടെ ആശിർ വാദത്തോടും കൂടെ കൂട്ടായ്മ അനുഗ്രഹകരമായി സമാപിച്ചു. അടുത്ത കൂട്ടായ്മ സെപ്റ്റംബർ മാസത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.



