- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നടന്ന 5മത് വോളിബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്റർ സ്പോർട്സ് പവലിനിയനിൽ വച്ചു ന്ടന്ന ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് 'എ' ടീം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യൻഷിപ്പ് നിലനിർത്തി.തുടർച്ചയായ നാലാം തവണയാണ് കരുത്തരായ സെന്റ് ജോസഫ് 'എ' ടീം ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ മുത്തമിടുന്നത്. മെയ് 13 ന് ശനിയാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് 'എ' ടീം തുടർച്ചയായ രണ്ടു സെറ്റുകളിൽ പെയർലാന്റ് സെന്റ് മേരീസ് കാത്തലിക് ചർച്ച് ടീമിനെ(2515, 2519) പരാജയപ്പെടുത്തിയാണ് ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. രണ്ടാം സെമി ഫൈനലിൽ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടീം സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് 'ബി' ടീമിനെ(2522, 2523) രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
ഹൂസ്റ്റൺ: ഇന്ത്യാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നടന്ന 5മത് വോളിബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം.
മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്റർ സ്പോർട്സ് പവലിനിയനിൽ വച്ചു ന്ടന്ന ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് 'എ' ടീം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യൻഷിപ്പ് നിലനിർത്തി.തുടർച്ചയായ നാലാം തവണയാണ് കരുത്തരായ സെന്റ് ജോസഫ് 'എ' ടീം ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ മുത്തമിടുന്നത്.
മെയ് 13 ന് ശനിയാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് 'എ' ടീം തുടർച്ചയായ രണ്ടു സെറ്റുകളിൽ പെയർലാന്റ് സെന്റ് മേരീസ് കാത്തലിക് ചർച്ച് ടീമിനെ(2515, 2519) പരാജയപ്പെടുത്തിയാണ് ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. രണ്ടാം സെമി ഫൈനലിൽ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടീം സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് 'ബി' ടീമിനെ(2522, 2523) രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
വിജയികളായ സെന്റ് ജോസഫ് 'എ' ടീമിന് ഫാ.ടി.എം. പീറ്റർ മെമോറിയൽ എവർ ട്രോളിങ് ട്രോഫിയും ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടീമിന് എക്യൂമെനിക്കൽ കമ്മ്യൂണിറ്റി സ്പോണ്ര# ചെയ്ത ട്രോഫിയും ലഭിച്ചു.
സെന്റ് ജോസഫ് എ ടീമിലെ ജോസി ജേക്കബ്(ബെസ്റ്റ് ഒഫൻസ്), ട്രിനിറ്റി മാർത്തോമ്മാ ടീമിലെ ജോസി യോഹന്നാൻ(ബസ്റ്റ് ഡിഫൻസ്), സെന്റ് ജോസഫ് എ ടീമിലെ പോളച്ചൻ കിഴക്കേടൻ(ബെസ്റ്റ് സെറ്റർ) എന്നിവർ പ്രത്യേകം ട്രോഫികൾക്ക് അർഹരായി.
റൈസിങ് സ്റ്റാർ ഓഫ് ദി ടൂർണമെന്റ് ആയി ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടീമിലെ ജിജോ മാത്യുവും, ടൂർണമെന്റ് എംവിപി ആയി സെന്റ് ജോസഫ് 'എ' ടീമിലെ ജോസി ജേക്കബും തെരഞ്ഞെടുക്കപ്പെട്ട് പ്രത്യേക പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി.
ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്, സെന്റ് സ്റ്റീഫൻസ് ആൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോഴ്സ് ചർച്ച് ഓഫ് ഹൂസ്റ്റൺ, സെന്റ് ജയിംസ് ക്നാനായ ചർച്ച് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ച മറ്റു ടീമുകൾ.
ICECH സ്പോർട്്സ കൺവീനർ റവ.ഫാ.ഏബ്രഹാം സഖറിയാ, സ്പോർട് കോർഡിനേറ്റർമാരായ എബി മാത്യു, റജി ജോൺ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.