ഹൂസ്റ്റൻ: ഹൂസ്റ്റൻ ഫുൾ ഗോസ്‌പൽ ചർച്ച്‌ ഓഫ്‌ ഗോഡിന്റെ പ്രത്യേക യോഗങ്ങൾ നവംബർ 21,22 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. അനുഗ്രഹീത കൺവൻഷൻ പ്രാസംഗികയും ഗായികയുമായ ഇവാഞ്ചലിസ്റ്റ്‌ ലിൻഡാ ഗാർസായുടെ പ്രസംഗങ്ങൾ ശ്രവിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നതിനു സഭാ വ്യത്യാസമെന്യേ ഏവരേയും ക്ഷണിക്കുന്നതായി സംഘടാകർ അറിയിച്ചു.

ഹൂസ്റ്റൻ ഫുൾ ഗോസ്‌പൽ ചർച്ചിൽ (7603, Hartman, Houston, TX 77049) വച്ച്‌ നടത്തപ്പെടുന്ന യോഗങ്ങൾ ശനിയാഴ്‌ച വൈകുന്നേരം 6.30-നും, ഞായറാഴ്‌ച വൈകുന്നേരം 6 മണിക്കും ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌: റവ. മാത്യു കെ. ഫിലിപ്പ്‌ (ലീഡ്‌ പാസ്റ്റർ) , കുരുവിള മാത്യു (സെക്രട്ടറി) , ജയ്‌സൺ മാത്യു (ട്രഷറർ) .