ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ഇടവകമിഷന്റെ ഈ വർഷത്തെ വാർഷിക കൺവൻഷൻ യോഗങ്ങൾ 24 മുതൽ 26 വരെ നടത്തും. കൺവൻഷൻ പ്രസംഗകൻ സാബു വാദ്യാപുരം തിരുവചന പ്രഘോഷണം നടത്തും.

ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് (12803, Sugar Ridge Blvd, Stafford, TX 77477) നടത്തുന്ന യോഗങ്ങൾ വൈകുന്നേരം ഏഴിന് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി കൺവൻഷൻ യോഗങ്ങളിൽ വചനപ്രഘോഷണം നടത്തിയിട്ടുള്ള കൺവൻഷൻ പ്രാസംഗികൻ സാബു വാദ്യാപുരത്തിന്റെ പ്രസംഗം ശ്രവിച്ച് അനുഗ്രഹം പ്രാപിക്കാൻ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവരേയും ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ ജോൺസൺ ഉണ്ണിത്താൻ- 281.561.9147, റവ ഏബ്രഹാം വർഗീസ്- 713.330.5299, കോശി തെക്കേതുണ്ടിയിൽ- 832.567.2498, ജോസഫ് ചാണ്ടി- 281.961.3414, സാം തോമസ്- 832.868.5465.