- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവർഷ ആഘോഷം വർണ്ണാഭമായി
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാ ഘോഷം വിവിധ പരിപാടികളോടെ അത്യന്തം വർണ്ണോജ്ജ്വലമായി. ക്രിസ്മസ് പാപ്പായുടെ വരവോടെ കരോൾ ഗാനങ്ങളാൽ ആഘോഷാന്തരീക്ഷം മുഖരിതമായി. പൊതുയോഗത്തിൽ ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ടിജി പള്ളികിഴക്കേതിൽ ഏവരേയും സ്വാഗതം ചെയ്തുകൊണ്ടു സംസാരിച്ചു. എച്ച്.കെ.സി.എസ്. സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ ക്രിസ്തുമസ് സന്ദേശം നൽകി. അക്കരപച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് ചാരുത പകർന്നു. എബ്രാഹം വാഴപ്പിള്ളി സംവിധാനം ചെയ്ത് അക്കരപച്ച താരം ജോസുകുട്ടി മുഖ്യകഥാപാത്രമായി സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച സ്‌കിറ്റ് മികവുറ്റതായിരുന്നു. പ്രശസ്ത നർത്തകി ശിങ്കാരി സംവിധാനം ചെയ്ത് അവതരിപ്പിച്ച കിഡ്സ് ക്ലബ്ബിന്റെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഫൊറാന എക്ക്സലൻസ്
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാ ഘോഷം വിവിധ പരിപാടികളോടെ അത്യന്തം വർണ്ണോജ്ജ്വലമായി. ക്രിസ്മസ് പാപ്പായുടെ വരവോടെ കരോൾ ഗാനങ്ങളാൽ ആഘോഷാന്തരീക്ഷം മുഖരിതമായി. പൊതുയോഗത്തിൽ ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ടിജി പള്ളികിഴക്കേതിൽ ഏവരേയും സ്വാഗതം ചെയ്തുകൊണ്ടു സംസാരിച്ചു.
എച്ച്.കെ.സി.എസ്. സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ ക്രിസ്തുമസ് സന്ദേശം നൽകി. അക്കരപച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് ചാരുത പകർന്നു. എബ്രാഹം വാഴപ്പിള്ളി സംവിധാനം ചെയ്ത് അക്കരപച്ച താരം ജോസുകുട്ടി മുഖ്യകഥാപാത്രമായി സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച സ്‌കിറ്റ് മികവുറ്റതായിരുന്നു. പ്രശസ്ത നർത്തകി ശിങ്കാരി സംവിധാനം ചെയ്ത് അവതരിപ്പിച്ച കിഡ്സ് ക്ലബ്ബിന്റെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
ഫൊറാന എക്ക്സലൻസ് അവാർഡുകളും അക്കാഡമിക് മികവിനുള്ള അവാർഡുകളും വിതരണം ചെയ്തു. 2018-ലേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി. പുതിയ പ്രസിഡന്റ് തോമസ് കൊരട്ടിയിൽ സദസ്സിനെ അഭിസംബോധന ചെയ്തു. ഷാജി ചക്കുങ്കൽ പ്രോഗ്രാം കോ-ഓർഡിനേറ്ററായിരുന്നു. മിക്ഷേൽ പള്ളിക്കിഴക്കേതിൽ നവ്യ മഠത്തിൽതാഴെ എന്നിവർ അവതാരകരായി പ്രവർത്തിച്ചു. സൈമൺ തോട്ടപ്ലായ്ക്കൽ നന്ദി പ്രസംഗം നടത്തി.