ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് അതീവ വർണ്ണ ശബളമായി ക്നാനായ നൈറ്റും, കെ.സി.സി.എൻ.എ.യുടെ കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫും നടത്തി.

എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ ക്നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗത പ്രസംഗം നടത്തി. സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ, എക്സ് എംഎ‍ൽഎ. തോമസ് ചാഴിക്കാട്ട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

കെ.സി.സി.എൻ.എ. കൺവെൻഷൻ ചെയർമാൻ സൈമൺ ഇല്ലിക്കാട്ടിൽ കൺവെൻഷന്റെ വിവിധ പരിപാടികളെപ്പറ്റി വിശദീകരണം നൽകി. കെ.സി.സി.എൻ.എ. പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫ്രാൻസിസ് ചെറുകരയിൽ നിന്ന് കൺവെൻഷൻ രജിസ്ട്രേഷൻ സ്വീകരിച്ച് കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫ് നടത്തി. ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സൊസൈറ്റിയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടി. ട്രഷറർ സൈമൺ തോട്ടപ്ലാക്കൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു.