കോട്ടയം ക്ലമ്പ് വെബ്സൈറ്റിന്റെ ഉൽഘാടനം നവംബർ 11 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ മലയാളിയും, സ്റ്റാഫോർഡ് സിറ്റി കൗൺസിലറുമായ കെൻ മാത്യു നിർവ്വഹിച്ചു.കോട്ടയം ക്ലമ്പ് ജോയ്ന്റ് സെക്രട്ടറിയും ഐറ്റി വിദഗ്ദനുമായ ഷിബു കെ മാണിയാണ് വെബ്സൈറ്റിന് രൂപകൽപന നൽകിയത്.

സ്റ്റാഫോർഡ് കേരള ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസ് ജോൺ തെങ്ങുംപ്ലാക്കൽ അദ്ധ്യക്ഷത നിർവ്വഹിച്ചു.കോട്ടയം ക്ലമ്പ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ കൗൺസിലർ കെൻ മാത്യു അഭിനന്ദിച്ചു.

കോട്ടയം ക്ലമ്പും പൊതുജനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാറുന്നതിന് മനോഹരമായി വിഭാവനം ചെയ്ത ഈ വെബ്സൈറ്റിന് കഴിയട്ടെ എന്നും കെന്മാത്യു ആശംസിച്ചു.വെബ്സൈറ്റിന്റെ സ്പോൺസർ കോട്ടയം റജി, ബാബു ചാക്കൊ, മാത്യു ചന്നപ്പാറ, മധുചേറിക്കൽ, ഡോ സി വി മാത്യു, കുര്യൻ ചന്നാപ്പാറ, ആഡ്രൂസ് ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

സുകു ഫിലിപ്പ്, ഷീബാ ആൻഡ്രൂസ്, സുജാ ബെന്നി, സജീവൻ ജേക്കബ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.ഗോപികാ ദേവികമാരുടെ നൃത്തവും ചടങ്ങിനെ ആകർഷകമാക്കി.ചടങ്ങുകൾക്ക് ശേഷം ക്ലമ്പംഗങ്ങൾ പ്രത്യേക ഡിന്നറും ഒരുക്കിയിരുന്നു.വെബ്സൈറ്റ് www.kcath.com